അനുമതിയില്ലാതെ ഒട്ടോ പാര്‍ക്കിങ് ബോര്‍ഡ് വ്യാപാരികള്‍ പൊലിസില്‍ പരാതി നല്‍കി
തളിപ്പറമ്പ്: ദേശീയപാതയോരത്ത് കാനത്ത് ശിവക്ഷേത്രം റോഡരികില്‍ ഓട്ടോഡ്രൈവര്‍മാര്‍ അനുമതിയില്ലാതെ ഒട്ടോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിച്ചതിനെതിരേ വ്യാപാരികള്‍ പൊലിസില്‍ പരാതി നല്‍കി. പ്രദേശത്തെ വ്യാപാരികള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും ഓട്ടോ തൊഴിലാളികള്‍ ബോര്‍ഡ് വയ്ക്കുകയായിരുന്നു. അന്യവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമുണ്ട്. ഇവിടെ അഞ്ച് ഓട്ടോകള്‍ പാര്‍ക്ക് ചെയ്യാനാണ് നേരത്തെമുതല്‍ പൊലിസ് അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ പത്തിലേറെ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നുണ്ട് ഇതിനെ എതിര്‍ക്കാറില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. വര്‍ഷങ്ങളായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തുവരുന്ന സ്ഥലത്തേക്കുകൂടി ഒട്ടോ പാര്‍ക്കിങ് വ്യാപിപ്പിച്ചത് സമീപത്തെ വ്യാപാരികള്‍ക്കും കടകളിലെത്തുന്നവര്‍ക്കും ബുദ്ധിമുട്ടായിരിക്കയാണ്. തളിപ്പറമ്പ് നഗരത്തില്‍ ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്നു മാത്രമാണ് നഗരസഭ അംഗീകരിച്ച ഓട്ടോസ്റ്റാന്റ് ഉളളത്. ഇവിടെ തളിപ്പറമ്പിലെ എല്ലാ ഓട്ടോകളെയും ഉള്‍ക്കൊളളാനുളള ശേഷിയില്ല. മറ്റുളളവ ദേശീയപാതയോരത്തും മെയില്‍ റോഡിലുമായാണ് പാര്‍ക്ക്‌ചെയ്തു വരുന്നത്. തളിപ്പറമ്പ് നഗരത്തിന്റെ പല ഭാഗങ്ങളിലും ദേശീയപാതയില്‍ പോലും സ്വകാര്യവ്യക്തികള്‍ അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ചും സെക്യൂരിറ്റിക്കാരെ ഏര്‍പ്പെടുത്തിയും പൊതുസ്ഥലങ്ങള്‍ കൈയടക്കുന്നത് ഏറിവരികയാണ്. ഇത് ഒഴിവാക്കിയാല്‍ തന്നെ പാര്‍ക്കിങിന് സ്ഥലം ലഭ്യമാകും. അധികാരികള്‍ ഉടന്‍ ഇടപെട്ട് പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."