HOME
DETAILS

വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തരുത്: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് മുന്നറിയിപ്പുമായി സി.പി.എം

  
backup
July 23 2020 | 11:07 AM

cpim-warns-ministers-personal-staff-2020

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി സി.പി.എം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുന്നതിനിടെയാണ് വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തരുതെന്ന് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയത്.

വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രധാനപ്പെട്ട സ്റ്റാഫിന്റെ യോഗം എ.കെ.ജി. സെന്ററില്‍ വിളിച്ചു ചേര്‍ത്തത്. രാവിലെ 11 മണിയ്ക്ക് ആരംഭിച്ച യോഗം ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു.

ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ല. തെരഞ്ഞെടുപ്പ് അടുക്കാന്‍ പോവുകയാണ്. ഈ ഘട്ടത്തില്‍ പല തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടാക്കാന്‍ പലരും ശ്രമിക്കും. അതിലൊന്നും പെടാതെ ജാഗ്രതയോടെ മുന്നോട്ടുപോകണം. വ്യക്തി സൗഹൃദങ്ങളിലും ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്.

ആറുമാസത്തിലൊരിക്കല്‍ യോഗം പതിവാണെങ്കിലും സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ബന്ധപ്പെട്ടതിന് മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കറെ പുറത്താക്കിയ പശ്ചാത്തലത്തിലാണ് ഇത്തവണ യോഗം ചേര്‍ന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  2 months ago
No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

uae
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയും 

Kerala
  •  2 months ago
No Image

സമസ്ത പ്രാർത്ഥന ദിനം നാളെ

organization
  •  2 months ago