HOME
DETAILS
MAL
രാജ്ഭവനില്‍ കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു
backup
July 23 2020 | 11:07 AM
ചെന്നൈ: തമിഴ്നാട്ടില്‍ രാജ്ഭവനില്‍ കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. സുരക്ഷാ അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 84 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം ഇവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഗവര്‍ണര്‍ ഇല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം ബാധിച്ചവരെ എല്ലാവരേയും ചികിത്സയില്‍ പ്രവേശിപ്പിച്ചു.
രാജ്ഭവനില്‍ ജീവനക്കാര്‍ക്ക് രോഗലക്ഷണം കാണിച്ചിരുന്നു. തുടര്‍ന്ന് 147 പേരില്‍ നടത്തിയ പരിശോധനയില്‍ 84 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി രാജ്ഭവന് അണുവിമുക്തമാക്കാന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."