എവിടെയും വില്ലന്‍ സമ്പര്‍ക്കം: 280 പേര്‍ക്കൊഴികെ ബാക്കിയെല്ലാവര്‍ക്കും രോഗം കിട്ടിയത് സമ്പര്‍ക്കം വഴി
തിരുവനന്തപുരം: ഓരോദിനവും ലഭിക്കുന്നത് കേരളം വലിയ അപകടത്തിലേക്കും കടുത്ത ഭീഷണിയിലേക്കുമാണെന്നതിന്റെ വ്യക്തമായ സൂചന. കൊവിഡ് കേസുകളില്‍ എല്ലായിടത്തും വില്ലനാകുന്നത് സമ്പര്‍ക്ക രോഗവും. ഇന്ന് 1078 പേര്‍ക്ക് രോഗം പകര്‍ന്നപ്പോള്‍ 280 പേര്‍ക്കൊഴികെ ബാക്കിയെല്ലാവര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കംമൂലമാണ്.
വേണ്ടത്ര സുരക്ഷിതത്വമില്ലാത്തതും രോഗവാഹകരെ തിരിച്ചറിയാനാവാത്തതും ജാഗ്രതപാലിക്കാത്തതും തന്നെയാണിതിനുകാരണം. തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ് ഇന്നും ഏറ്റവും കൂടുതല്‍ രോഗികള്‍. 222 പേര്. ഇവരില്‍ 110 പേരും സമ്പര്‍ക്കരോഗികളാണ്.
കൊല്ലം ജില്ലയില്‍ 106 പേര്‍ക്ക് രോഗം കിട്ടിയപ്പോള്‍ 96 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം കിട്ടിയത്. ആലപ്പുഴയില്‍ 82 പേരില്‍ 40പേര്‍ക്കും സമ്പര്‍ക്കമാണ് വില്ലനായത്. ഇങ്ങനെ ഏതു ജില്ലയുടെ കണക്കെടുത്താലും ഇതാണ് സ്ഥിതി. സംസ്ഥാനത്ത് ഇപ്പോള്‍ 428 ഹോട്ട് സ്പോട്ടുകളായും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."