ജനമൈത്രി കേന്ദ്രവും വായനശാലയും ആരംഭിച്ചു
പാനൂര്‍: പൊലിസ് സ്റ്റേഷനില്‍ ജനമൈത്രി കേന്ദ്രവും വായനശാലയും പ്രവര്‍ത്തനം തുടങ്ങി. വായനയില്‍ നിന്നകലുന്ന യുവാക്കള്‍ ലഹരിയിലും മറ്റു കുറ്റകൃത്യങ്ങളിലും തിരിയുന്നുണ്ടെന്ന തിരിച്ചറിവിനെ തുടര്‍ന്ന് അവരെ നേര്‍വഴിയിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വായനശാല പ്രവര്‍ത്തനം തുടങ്ങിയത്.
കണ്ണൂര്‍ ജില്ലാ പൊലിസ് മേധാവി ശിവവിക്രം ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രമുഖ വ്യക്തികളായ കെ.പി ഷീജിത്ത്, ഇ സുരേഷ് ബാബു, ഒ.ടി നവാസ് എന്നിവരെ അവാര്‍ഡ് നല്കി ആദരിച്ചു.
പാനൂര്‍ സി.ഐ കെ.എസ് ഷാജി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ എസ്.ഐ എം.എസ് ഫൈസല്‍, പി.കെ പ്രവീണ്‍, പി.പി.എ സലാം, വി.പി.സി പാനൂര്‍, റിയാസ് നെച്ചോളി സംസാരിച്ചു.
എലാങ്കോട് മുഫീദ്, മുനീര്‍ എന്നിവരുടെ ഓര്‍മകള്‍ നിലനിര്‍ത്താനായി ഇവരുടെ കുടുംബാംഗങ്ങളാണ് വായനശാലയ്ക്ക് ആവശ്യമായ 40,000 രൂപയുടെ പുസ്തകം സംഭാവന നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."