അനിശ്ചിതകാല സമരം 58ാം ദിവസം പോരാട്ടവീര്യം ചോരാതെ രാമന്തളി
പയ്യന്നൂര്‍: നാവിക അക്കാദമി മാലിന്യ പ്ലാന്റിനെതിരേ നടക്കുന്ന ജനകീയ സമരം ശക്തമാകുന്നു. രാമന്തളിയിലെ മാലിന്യ ദുരിതം അനുഭവിക്കുന്ന ഇരകളെ സംഘടിപ്പിച്ച് ജന ആരോഗ്യ സംരക്ഷണ സമിതി അക്കാദമി ഗെയിറ്റിനു മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം 58ാം ദിവസത്തിലേക്ക് കടന്നു. സമരപന്തലില്‍ നിധീഷ് കോടിയത്തിന്റെ നിരാഹാര സമരം രണ്ടു ദിവസം പിന്നിട്ടു.
ഈ മാസം 30ന് രാവിലെ സുരേഷ് ഗോപി എം.പി സമരപന്തല്‍ സന്ദര്‍ശിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേന്ദ്ര രാജ്യരക്ഷാ സഹമന്ത്രി സുരേഷ് ബാരെ അടക്കമുള്ളവര്‍ സമരപന്തലില്‍ എത്താനുള്ള സാധ്യത അറിയിച്ചിട്ടുണ്ട്.
അനിശ്ചിതകാല സമരം അറുപതാം നാളില്‍ എത്തുന്നതോടുകൂടി സമര പരിപാടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജന ആരോഗ്യ സംരക്ഷണ സമിതി തീരുമാനിച്ചു. സമരസമിതി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി കരിനിയമം ചാര്‍ത്താനുള്ള ഭരണകൂട തന്ത്രങ്ങള്‍ക്കെതിരേ ഈ മാസം അവസാനം സംസ്ഥാനത്തെ രാഷ്ട്രീയ സാംസ്കാരിക പൗരാവകാശ പ്രവര്‍ത്തകരെ അണിനിരത്തി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
ഇന്നലെ ഗേള്‍സ് ഇസ്ലാമിക് ഓര്ഗനൈസേഷന് പ്രവര്‍ത്തകര്‍ സമരപന്തലിലെത്തി സമരസമതി പ്രവര്‍ത്തകര്‍ക്ക് ഒരു കുടം ശുദ്ധജലം കൈമാറി ഐക്യദാര്‍ഢ്യം അറിയിച്ചു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ്, ജില്ലാ പ്രസിഡന്റ് ആരിഫ,
ജമാല്‍ കടന്നപ്പള്ളി, സദീദ, ആര്. കുഞ്ഞികൃഷ്ണന്, കെ. പി രാജേന്ദ്രന്, ബീന രമേശന് സംസാരിച്ചു. പി.കെ നാരായണന് അധ്യക്ഷനായി.
കെ.പി ജലജ, കെ.വി ലത എന്നിവര്‍ അനുഭാവ ഉപവാസം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."