വിദേശികള്‍ക്ക് ഇനിയും കൂടുതല്‍ തൊഴില്‍ നഷ്ടപ്പെടും; സഊദിയില്‍ സ്വകാര്യ മേഖലയിലെ ഉന്നത ജോലികളിലെ ആദ്യ ഘട്ടം രണ്ടു മാസത്തിനുള്ളില്‍
ജിദ്ദ: സഊദിയില്‍ വിദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്ക ശരിവെച്ച് സഊദി തൊഴില്‍ മന്ത്രി. സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകള്‍ പൂര്‍ണ്ണമായും സ്വദേശി യുവതീ യുവാക്കള്‍ക്കായി നിജപ്പെടുത്താനുള്ള തീരുമാനവുമായാണ് സഊദി തൊഴില്‍ മന്ത്രാലയം രംഗത്തെത്തിയത്. പദ്ധതിയുടെ ആദ്യ ഘട്ടം രണ്ടു മാസത്തിനകം നടപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി രണ്ടായിരം യുവതീ യുവാക്കള്‍ക്ക് ആദ്യ ഘട്ടത്തില്‍ തൊഴില്‍ പരിശീലനം നല്‍കുമെന്നും സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പറഞ്ഞു. ഒരു വര്‍ഷത്തില്‍ കുറയാത്ത പരിശീലന കോഴ്സുകളാണ് നടത്തുക. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളില്‍ നിയമനം നല്‍കും.
ആദ്യ ഘട്ടത്തിലെ പദ്ധതി വിജയം വിലയിരുത്തിയ ശേഷമാണ് അടുത്ത ഘട്ടങ്ങളില്‍ ഇത് എങ്ങനെ നടത്തണമെന്ന കാര്യങ്ങള്‍ തീരുമാനിക്കൂ. സ്വകാര്യ മേഖലയില്‍ ഉന്നത തസ്തികകള്‍ സഊദി വല്‍ക്കരിക്കുന്നതിന് പ്രതിബന്ധങ്ങളൊന്നുമില്ല. സ്വകാര്യ മേഖലയില്‍ 18 ലക്ഷത്തിലേറെ സൗദികള്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ട്. സഊദിയില്‍ നിലവില്‍ ദൃശ്യമായ സാമ്പത്തിക ചലനങ്ങളും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികളും സ്വകാര്യ മേഖലയില്‍ സഊദിവല്‍ക്കരണം വര്‍ധിപ്പിക്കുന്നതിനും സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതോടൊപ്പം സ്വകാര്യ മേഖലയിലെ ഉന്നത ജോലികള്‍ സഊദി വല്‍ക്കരിക്കുന്നതിന് സാധിക്കുമെന്ന് സ്വകാര്യ മേഖലയില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പത്തു വര്‍ഷത്തിനുള്ളില്‍ ഉന്നത തസ്തികകളിലെ സഊദി വല്‍ക്കരണം 80 ശതമാനമായി ഉയര്‍ത്തുന്നതിന് പുതിയ പദ്ധതിയിലൂടെ സാധിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."