ഡിഫ്തീരിയ ബോധവല്‍ക്കരണം നടത്തി
കട്ടാങ്ങല്‍: നാട്ടില്‍ ഡിഫ്തീരിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഭീതി പടര്‍ത്തുമ്പോള്‍ ബോധവല്‍ക്കരണ, ഗൃഹസമ്പര്‍ക്ക പരിപാടികളുമായി ആര്.ഇ.സി.ജി.വി.എച്ച്.എസ്.എസ്, എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ ആരോഗ്യ ബോധവല്‍ക്കരണ വാരാചരണം ശ്രദ്ധേയമായി. 11ന് ആരംഭിച്ച വാരാചരണത്തിന്റെ ഭാഗമായി പ്രതിരോധ കുത്തിവയ്പ്പ്, ജന്തുജന്യ രോഗങ്ങള്‍, കൊതുകു നിര്‍മാര്‍ജനം, പകര്‍ച്ചവ്യാധി നിര്‍മാര്‍ജനം തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടന്നു.
ഡോ. ശ്രീനിവാസന് (മെഡിക്കല്‍ ഓഫിസര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, ആനക്കാം പൊയില്‍), ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ദിലീപ്കുമാര്, അഷിത, ഡെന്റല്‍ സര്ജന് ഡോ. ബിന്ദു, വെറ്ററിനറി സര്ജന് ഡോ. അജിഷ് എന്നിവര്‍ ക്ലാസെടുത്തു. ശനിയാഴ്ച നടന്ന സമാപന പരിപാടി ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന ഉദ്ഘാടനം ചെയ്തു. അപ്പുട്ടി അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ കെ. ബിജു, പ്രോഗ്രാം ഓഫിസര്‍ ടി. മുഹമ്മദ് ഷാഫി, പി.കെ മുരളീധരന്, റീന കെ. ബിത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."