ഓര്‍ഡിനന്‍സ് ഇറക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം 27ന്
തിരുവനന്തപുരം: നിയമസഭാ സമ്മേളനം സസ്പെന്‍ഡ് ചെയ്ത സാഹചര്യത്തില്‍ ധനബില്‍ പാസാക്കാന്‍ 27ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബില്‍ സാമ്പത്തിക വര്‍ഷം തുടങ്ങും മുന്‍പേ സഭയിലവതരിപ്പിച്ചാല് ഏപ്രില്‍ ഒന്ന് മുതല്‍ 120 ദിവസത്തെ കാലാവധിയാണുണ്ടാവുക. അതിനുള്ളില്‍ പാസാക്കിയില്ലെങ്കില്‍ അസാധുവാകും.
29നാണ് കാലാവധി തീരുന്നത്. അസാധാരണ സാഹചര്യമുണ്ടായാല്‍ 150 മുതല്‍ 180 ദിവസം വരെ കാലാവധി നീട്ടിക്കൊണ്ട് സര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാം.
ഓര്‍ഡിനന്‍സ് ഇറക്കാനുള്ള തീരുമാനം ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ എടുക്കാന്‍ കഴിയില്ല.
കാരണം നിയമസഭ സമ്മേളനം സസ്പന്‍ഡ് ചെയ്ത് ഗവര്‍ണറുടെ അനുമതി കിട്ടിയാലേ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഓര്‍ഡിനന്‍സ് പരിഗണിക്കാന്‍ പറ്റു. അതിനാലാണ് തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."