സംഘ്പരിവാര്‍ വിരുദ്ധ ചേരിയെ ശക്തിപ്പെടുത്തണം
റിയാദ്: ജനാധിപത്യത്തെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് സമഗ്രാധിപത്യത്തിനെതിരെ മതേതര ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് പ്രവാസി സാംസ്കാരിക വേദി യാമ്പു മേഖല തെരഞ്ഞെടുപ്പ് കണ്വെന്ഷന് ആഹ്വാനം ചെയ്തു. ലോക്സഭ തെരെഞ്ഞെടുപ്പില്‍ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുവാന്‍ എല്ലാവരും പരിശ്രമിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഇലക്ഷന് നയവിശദീകരണം നിര്‍വഹിച്ച് സംസാരിച്ച 'പ്രവാസി' യാമ്പു മേഖല ജനറല്‍ സെക്രട്ടറി സാബു വെള്ളാരപ്പിള്ളി പറഞ്ഞു.
'പ്രവാസി' യാമ്പു മേഖല പ്രസിഡന്റ് സോജി ജേക്കബ്ചടങ്ങില് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി നാഷനല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ശങ്കര്‍ ഇളങ്കൂര്, കെ.എം.സി.സി യാമ്പു ആക്റ്റിംഗ് പ്രസിഡന്റ് നാസര്‍ നടുവില്‍, ഒ.ഐ.സി.സി യാമ്പു പ്രസിഡന്റ് അസ്ക്കര്‍ വണ്ടൂര്‍ എന്നിവര്‍ ആശംസ പ്രസംഗം നിര്‍വഹിച്ചു. യാമ്പു വിചാര വേദി പ്രസിഡന്റ് അഡ്വ.ജോസഫ് അരിമ്പൂര്‍ ഫാഷിസ്റ്റ് വിരുദ്ധ കവിത ആലപിച്ചു. നിയാസ് യൂസുഫ് നേതൃത്വം നല്കിയ കലാ സദ്യ പരിപാടിക്ക് മാറ്റ് കൂട്ടി. വഹീദ് നിലമേല്‍ സ്വാഗതവും ജാബിര്‍ വാണിയമ്പലം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."