കൂള്‍ബാറുകളില്‍ പരിശോധന നടത്തി
.മാനന്തവാടി: ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കൂള്‍ബാറുകളില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന.
സ്പഷല് സ്ക്വഡ് രൂപീകരിച്ചാണ് ജില്ലയിലെ വിവിധ ബേക്കറികളിലും കുള്‍ ബാറുകളിലും പരിശോധന അരംഭിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 23 കൂള്‍ബാറുകളിലും ബേക്കറികളിലുമാണ് പരിശോധന നടത്തിയത്.
ഇതില്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 14 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍ക്കുകയും 26500 രൂപ പിഴചുമത്തുകയും ചെയ്തിട്ടുണ്ട്.
പരിശോധനക്ക് ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായ സി.പി പ്രദീപ്കുമാര്‍, ഡോ: വി.എസ് ശ്രീഷ്മ എന്നിവര്‍ നേതൃത്വം നല്കി.
ഫുഡ് സേഫ്റ്റി ലൈസന്‍സ്, രജിസ്ട്രഷന് എന്നിവ എടുക്കാത്ത സ്ഥാപനങ്ങള്‍ എത്രയും വേഗം എടുക്കണമെന്ന് ഫുഡ് സേഫ്റ്റി അസി. കമ്മിഷണര്‍ സി.പി രാമചന്ദന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."