വില്‍പനക്കായി സൂക്ഷിച്ചിരുന്ന അരിഷ്ടം പിടിച്ചെടുത്തു
നെയ്യാറ്റിന്‍കര: വിഴിഞ്ഞം ഹാര്‍ബറിനടുത്തു നിന്ന് കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 80 ലിറ്റര്‍ അരിഷ്ടം എക്‌സൈസ് അധികൃതര്‍ പിടിച്ചെടുത്തു.
ഇതുമായി ബന്ധപ്പെട്ട് വെങ്ങാനൂര്‍ ചാവടിനട പുതുകുളത്തിന്‍കര വീട്ടില്‍ ശശിധരനെ (60) അറസ്റ്റ് ചെയ്തു. അരിഷ്ട വില്‍പ്പനയുമായി ബന്ധപ്പെട്ട് ഡോ.എ.കെ.പത്മജം , ഡോ.എം.എല്‍.അജിത്കുമാര്‍ എന്നിവരെയും പ്രതി ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അരിഷ്ടാസവങ്ങളുടെ കച്ചവടം നടക്കുന്നതായി പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് റെയ്ഡ് നടത്തിയത്. നെയ്യാറ്റിന്‍കര എക്‌സൈസ് സി.ഐ വി.രാജാസിംഗിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എല്‍.ഷിബു , പ്രിവന്റീവ് ഓഫീസര്‍ ഡി.കെ.ജസ്റ്റിന്‍രാജ് , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്.പി.അനീഷ് , കെ.ജെ.ജയകൃഷ്ണന്‍ , ഡ്രൈവര്‍ സനല്‍കുമാര്‍ എന്നിവര്‍ പ ങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."