സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സി.പി.എം: സര്‍വകക്ഷിയോഗം ഉടന്‍
തിരുവനന്തപുരം: വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഗുണകരമാകില്ലെന്ന നിഗമനവുമായി സി.പി.എം. രോഗികളുടെ എണ്ണം തുടര്‍ച്ചയായി രണ്ട് ദിവസം ആയിരം കടന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണലോക്ക്ഡൗണ്‍ വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. മുഖ്യമന്ത്രിയും ഇതിനോട് യോജിക്കുന്നുവെന്നാണ് വിവരം. എന്നാല്‍, ലോക്ക്ഡൗണിനോട് യോജിപ്പില്ലെന്നാണ് പ്രതിപക്ഷാഭിപ്രായം.
പൂര്‍ണമായും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ജനജീവിതം നിശ്ചലമാക്കുകയേ ഉള്ളൂ എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തി. മുഴുവനായി കേരളം അടച്ചിടാതെ പ്രാദേശിക നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന നിര്‍ദേശവും സി.പി.എം മുന്നോട്ടുവെക്കുന്നു.
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ഇന്ന് വൈകിട്ട് സര്‍വകക്ഷിയോഗം ചേരാനിരിക്കുന്ന സാഹചര്യത്തിലാണിത്.
ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് സര്‍വകക്ഷിയോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."