നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം; യുവജന കമ്മിഷന്‍ ഇടപെട്ടു
മലയിന്‍കീഴ്: എസ്.എ.ടി ആശുപത്രിയില്‍ നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ യുവജന കമ്മിഷന്‍ നേരിട്ടെത്തി പരാതി ഫയലില്‍ സ്വീകരിച്ചു.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് യുവജന കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. ആര്‍ .വി .രാജേഷ്, കമ്മീഷന്‍ അംഗം അഡ്വ .വിനോദ് കൈപ്പാടി എന്നിവര്‍ മാറനല്ലൂര്‍ വിലങ്ങറത്തല കിഴക്കുംകര വീട്ടില്‍ കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടു സംസാരിച്ചത്. കുഞ്ഞിന്റെ മാതാവ് രമ്യയുടെ പരാതി അനുസരിച്ചു ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തലെന്നും ഇത്തരം സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും യുവജന കമ്മിഷന്‍ ചെയര്‍മാന്‍ പറഞ്ഞു. സംഭവത്തെ കുറിച്ചു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ,എസ് എ ടി സുപ്രണ്ട് എന്നിവരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം ഇരുപത്തി ഒന്നിന് രാവിലെ പതിനൊന്നു മണിക്ക് കമ്മീഷന്റെ ചേമ്പറില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആശുപത്രി അധികൃതരുടെ ഭാഗത്തു അനാസ്ഥയുണ്ടെങ്കില്‍ കര്‍ശന നടപടിക്കായി കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കും.
പട്ടികജാതി വകുപ്പിന്റെ സഹായത്തിനു അര്‍ഹതപ്പെട്ട രുദ്രയുടെ മാതാപിതാക്കള്‍ക്ക് ആവശ്യമായ സാമ്പത്തീക സഹായം നല്‍കുന്നതിന് ശുപാര്‍ശ ചെയ്യുമെന്നും ചെയര്‍മാന്‍ ആര്‍ വി രാജേഷ് പറഞ്ഞു .ഈ മാസം ഒമ്പതിനാണ് മാറനല്ലൂര്‍ സുരേഷ് ബാബു രമ്യ ദമ്പതികളുടെ നാലുമാസം പ്രായമുള്ള രുദ്ര എസ്.എ.ടിയില്‍ മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."