HOME
DETAILS

സമരത്തിന് പിന്തുണയുമായി ഉമ്മന്‍ചാണ്ടി

  
backup
April 27 2017 | 00:04 AM

%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a3%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af-2


തൊടുപുഴ: പെമ്പിളൈ ഒരുമൈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൂന്നാറിലെത്തി. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ചാണ് അദ്ദേഹം സമര പ്പന്തലിലെത്തിയത്. സമരത്തിനു യു.ഡി.എഫിന്റെ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. പെമ്പിളൈ ഒരുമൈയുടെ സമരപ്പന്തലിലേക്ക് ഉമ്മന്‍ചാണ്ടി പോകരുതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ മണി ആവശ്യപ്പെട്ടിരുന്നു. ഉമ്മന്‍ചാണ്ടി പോയാലും പ്രാദേശിക നേതാക്കള്‍ പോകില്ലെന്ന് എ.കെ മണി പറഞ്ഞു. മറ്റൊരു സംഘടന നടത്തുന്ന സമരം ഏറ്റെടുക്കേണ്ടതില്ലെന്നായിരുന്നു മണിയുടെ നിലപാട്. ഈ അഭിപ്രായത്തെ പാടെ അവഗണിച്ചാണ് ഉമ്മന്‍ചാണ്ടി സമരപ്പന്തലിലെത്തിയത്. നേതാക്കളായ പി.സി വിഷ്ണുനാഥ്, ജോസഫ് വാഴയ്ക്കന്‍, ലാലി വിന്‍സന്റ്, എ.കെ മണി, സി.പി ജോണ്‍, ജോണി നെല്ലൂര്‍, കെ.എം.എ ഷുക്കൂര്‍, റോയി.കെ പൗലോസ് എന്നിവരും സമര വേദിയില്‍ പിന്തുണയുമായി എത്തി.
എം.എം മണിയെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിയാണ് ജനങ്ങളുടെ മുന്നില്‍ പ്രതിക്കൂട്ടിലായിരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. പാര്‍ട്ടിതല അച്ചടക്ക നടപടിക്കപ്പുറം മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും മണി നിരന്തരം അപമാനിക്കുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മണിയെ എതിര്‍ക്കുന്ന സമീപനമാണ് യു.ഡി.എഫ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  36 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago