ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ സര്‍ക്കാരിനെ ബാധിക്കില്ല, കണ്‍സള്‍ട്ടന്‍സിയെ വേണ്ടെന്ന നിലപാട് സി.പി.എമ്മിന് ഇല്ലെന്നും കോടിയേരി
തിരുവനന്തപുരം: എല്ലാ സര്‍ക്കാരും കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ നടത്തുന്നുണ്ടെന്നും കണ്‍സള്‍ട്ടന്‍സിയെ വേണ്ടെന്ന നിലപാട് സി.പി.എമ്മിന് ഇല്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഒരു കണ്‍സള്‍ട്ടന്‍സിയും ഒഴിവാക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചതില്‍ തെറ്റില്ല. പാര്‍ട്ടി അംഗങ്ങളുടെ യോഗമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി വിളിച്ച് ചേര്‍ത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ബാധിക്കില്ലെന്നും കോടിയേരി അവകാശപ്പെട്ടു. 'എത്ര സമയം വരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെ'' എന്ന് പറഞ്ഞ കോടിയേരി ശിവശങ്കരനെതിരെ നടക്കുന്നത് വ്യക്തിപരമായ അന്വേഷണമാണെന്നും വിശദീകരിച്ചു. ഉമ്മന്‍ ചാണ്ടിയെ മുന്‍പ് ചോദ്യം ചെയ്തത് ആരും മറന്നുപോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."