മണിയുടെ പേരിലും യോഗ്യതയിലും ദുരൂഹതയെന്ന് താമരാക്ഷന്‍
ആലപ്പുഴ: മന്ത്രി എം.എം മണിക്ക് അഞ്ചാം ക്ലാസ് യോഗ്യതയും ഇല്ലെന്ന് രേഖകള്‍. മണിയുടെ 'പേരിലും'വിവാദം ആരോപിച്ച് ആര്‍.എസ്.പി (ബോള്‍ഷെവിക്ക് ) സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.എ.വി താമരാക്ഷനാണ് രംഗത്തു വന്നത്.
മണി പഠിച്ചുവെന്ന് പറയുന്ന വായനശാല സ്‌കൂളില്‍ അങ്ങനെയൊരു വിദ്യാര്‍ഥി പഠിച്ചതായി രേഖകളിലില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയതായി താമരാക്ഷന്‍ പറഞ്ഞു.
ഇതേ കാലയവളില്‍ കിണങ്ങൂര്‍ സെന്റ് മേരിസ് സ്‌കൂളില്‍ മുണ്ടയ്ക്കല്‍ മാധവന്‍ മകന്‍ ശിവരാമന്‍ പഠിച്ചിരുന്നതായി രേഖയുണ്ട്. ഇത് എം.എം മണിയാണോയെന്ന് തെളിവില്ല. അതേസമയം, തനിക്ക് അഞ്ചാം ക്ലാസ് യോഗ്യതയുണ്ടെന്ന് മണി തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍പാകെ സത്യവാങ് നല്‍കിയതില്‍ അച്ഛന്റെ പേര് മുണ്ടയ്ക്കല്‍ മാധവന്‍ എന്നാണ് നല്‍കിയിട്ടുള്ളത്.
ഈ മേല്‍വിലാസത്തില്‍ ശിവരാമന്‍ മാത്രമെ പഠിച്ചിട്ടുളളു. ഇതാണ് വിവാദത്തിന് വഴിവെച്ചത്. വീട്ടുപേരും പിതാവിന്റെ പേരും യോജിപ്പിലെത്തിയപ്പോള്‍ പേരില്‍ മാറ്റം വന്നു. എന്നാല്‍ മണിയുടെ സമകാലികരായ കിണങ്ങൂര്‍ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ശങ്കരപിള്ള ശിവരാമന്‍ എന്നപേരില്‍ എം.എം മണി തന്നെയാണ് സ്‌കൂളില്‍ പഠിച്ചതെന്ന് ഉറപ്പിച്ചു പറയുന്നതായി താമരാക്ഷന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."