HOME
DETAILS
MAL
സഊദിയിൽ ഇന്ന് 2,241 രോഗ മുക്തി, 37 മരണം, 2,378 പുതിയ രോഗികൾ
backup
July 24 2020 | 12:07 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,241 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, 37 രോഗികൾ മരണപ്പെടുകയും 2,378 പുതിയ രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
#الصحة: تسجيل 2378 إصابة جديدة بفيروس #كورونا و2241 حالة تعافي و37 حالة وفاة#الإخبارية_عاجل pic.twitter.com/ROxHm4IbWN
— الإخبارية عاجل (@EKH_brk) July 24, 2020
അതേസമയം, നിലവിൽ 2,143 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. 44,369 രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 2,672 ആയും വൈറസ് ബാധിതർ 262,772 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 2,241 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 215,731 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."