ഒറ്റപ്പാലം ഡി.ഇ.ഒവിന് സസ്‌പെന്‍ഷന്‍
പട്ടാമ്പി: തൃത്താല കെ.ബി.മേനോന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അനധികൃത നിയമനാംഗീകാരം നല്‍കിയെന്ന പരാതിയില്‍ ഒറ്റപ്പാലം ഡി.ഇ.ഒ ഉള്‍പ്പെടെ മൂന്ന് പേരെ സസ്‌പെന്‍ഡ്്് ചെയ്തു. തൃത്താല എജുക്കേഷന്‍ സൊസൈറ്റി സെക്രട്ടറി കെ.വി മുസ്തഫ സമര്‍പിച്ച പരാതിയിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നടപടി. ഒറ്റപ്പാലം ഡി.ഇ.ഒ അംബികവല്ലി, പേഴ്‌സണല്‍ അസിസ്റ്റന്റ് വി.പി രാധാകൃഷ്ണന്‍, അധ്യാപകന്‍ ആര്‍ രാജേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ്്് ചെയ്തത്. പാലക്കാട് വിജിലന്‍സ് വിഭാഗവും പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ആന്റ് വിജിലന്‍സ് ഓഫീസറും നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
അതേ സമയം കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശാനുസരണമാണ് പ്രസ്തുത നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കിയതെന്ന് ഒറ്റപ്പാലം ഡി.ഇ.ഒ അംബിക വല്ലി പറഞ്ഞു. തൃത്താല സ്‌കൂളിലെ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ വ്യാജ മിനുട്‌സ് ഉണ്ടാക്കി ചിലര്‍ കമ്മിറ്റിയില്‍ അംഗങ്ങളാകുകയും മാനേജ്‌മെന്റ് അധികാരം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ മാനേജര്‍ കോടതിയെ സമീപിക്കുകയും പുതിയ മാനേജ്‌മെന്റ് നിലനില്‍ക്കുന്നതല്ലെന്ന് കോടിയും സര്‍ക്കാരും ഉത്തരവിടുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ തൃത്താലയിലെ മുന്‍ എം.എല്‍.എയുടെ രാഷ്ട്രീയ ഇടപെടലുകളുടെ പ്രതിഫലനമാണ് ഇപ്പോഴത്തെ നടപടികള്‍ക്ക് പിന്നിലെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."