ബീക്കണ്‍ ലൈറ്റ് ഇനിയില്ല; മന്ത്രി വാഹനങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ നമ്പര്‍
തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ കൂടി വയ്ക്കാനും തീരുമാനമായി.
ഇപ്പോള്‍ മന്ത്രിമാരുടെ വാഹനങ്ങളില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നില്ല. പകരം ഒന്ന്, രണ്ട്, മൂന്ന് തുടങ്ങിയ നമ്പറുകളാണ് നല്‍കുന്നത്. ആംബുലന്‍സ്, ഫയര്‍, പൊലിസ് മുതലായ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം.
എക്‌സൈസ് വകുപ്പില്‍ 138 വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരുടെ തസ്തിക സൃഷ്ടിക്കും. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ മെഡിക്കല്‍ കോളജുകളില്‍ പുതുക്കിയ ശമ്പള നിരക്കില്‍ 721 സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് തസ്തിക സൃഷ്ടിക്കും. ലോകായുക്തയില്‍ സ്‌പെഷല്‍ ഗവ.പ്ലീഡറായി പാതിരിപ്പള്ളി കൃഷ്ണകുമാരിയെ നിയമിക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം.
കെ.എസ്.എഫ്.ഇ.യുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2017 മെയ് 31വരെ ദീര്‍ഘിപ്പിക്കും. എനര്‍ജി മാനേജ്‌മെന്റ് സെന്ററിലെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പള പരിഷ്‌കരണം നടപ്പാക്കും. ചലച്ചിത്ര വികസന കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം നടപ്പാക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."