സംസ്ഥാനത്തെ ജലാശയങ്ങളില്‍ മുങ്ങിമരണനിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
വാളയാര്‍: സംസ്ഥാനത്ത് അടുത്തകാലത്തായി ജലാശയങ്ങളിലുള്ള മുങ്ങിമരണങ്ങള്‍ വര്‍ദ്ദിക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 14 ജില്ലകളിലായി 44 നദികളും 29 ശുദ്ധജലതടാകങ്ങളും 50 ലക്ഷത്തോളം കിണറുകളുമാണുള്ളത്. 600 കി.മീറ്ററോളം തീരദേശമുള്ള സംസ്ഥാനത്താകമാനം കാലവര്‍ഷമായും ഇടവപ്പാതിയായും വേനല്‍മഴയായും പ്രതിവര്‍ഷം ലഭിക്കുന്നത് 3000 മി.മീറ്റര്‍ മഴയാണ്.
ഇത്രയേറെ ജലാശയങ്ങള്‍ ഉണ്ടായിട്ടും മുങ്ങിമരണങ്ങള്‍ തടയാനുള്ള സംവിധാനങ്ങള്‍ മിക്കയിടത്തും ഫലവത്താകാത്താണ് മുങ്ങിമരണങ്ങള്‍ വര്‍ദ്ദിക്കാന്‍ കാരമമെന്ന് വിദഗ്ധര്‍ പറയുന്നു. ലോകത്ത് സംഭവിക്കുന്ന മുങ്ങിമരണത്തിന്റെ 8% ഇന്ത്യയിലാണെന്നിരിക്കെ ഇതില്‍ കൂടുതലും കേരളത്തില്‍ തന്നെയാണെന്നത് ഭയാനകരമാണ്.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് പ്രതിവര്‍ഷം 30000 ത്തോളം മുങ്ങിമരണം നടക്കുന്നതെന്ന് പറയുമ്പോള്‍ പ്രതിദിനം 80 പേര്‍ മുങ്ങിമരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പ്രതിപാദിക്കുന്നു. സംസ്ഥാനത്ത് പ്രതിദിനം 2 മുതല്‍ 5 പേരെങ്കിലും മുങ്ങിമരിക്കുന്നതായി കണക്കികള്‍ വ്യക്തമാക്കുമ്പോള്‍ ഇതില്‍ കൂടുതലും വിദ്ധ്യാര്‍ത്ഥികളും കുട്ടികളുമാണത്രെ. ഇന്ത്യയില്‍ 2011 ല്‍ 29708 ഉം 2012 ല്‍ 27088 ഉം 2014 ല്‍ 29466 ഉം 2015 ല്‍ 29822 പേരുമാണ് മുങ്ങിമരിച്ചതെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍ ജലാശയങ്ങളിലുള്ള മുങ്ങിമരണങ്ങളുടെ കണക്ക് ഞെട്ടിക്കുന്നതാണ്.
ജലാശയങ്ങളിലെ മുങ്ങിമരണങ്ങളുടെ കണക്കുകളില്‍ ഇന്ത്യ 2-#ം സ്ഥാനത്താണെന്നത് ഏറെ ആശങ്കജനകമാണ്. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ പ്രതിവര്‍ഷം 1500 ഓളം പേര്‍ മുങ്ങിമരിക്കുന്നുണ്ടന്നു പറയുമ്പോള്‍ കഴിഞ്ഞവര്‍ഷമായി മുങ്ങിമരിക്കുന്നതിന്റെ തോത് വര്‍ദ്ധിക്കുന്നതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ തലസ്ഥാന നഗരിയുടെ 1.5 കി.മീ ചുറ്റളവില്‍ മാത്രം നടന്ന മുങ്ങിമരണങ്ങളില്‍ 8 പേരും വിദ്ധ്യാര്‍ത്ഥികളാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്തെ പാറമടകളില്‍ പെട്ടുമാത്രം 800 ഓളം പേര്‍ മരിച്ചതായി പറയുന്നു. 2002-2007 വരെയുള്ള കാലഘട്ടത്തില്‍ മാത്രം കേരളത്തില്‍ 260 പേര്‍ പാറമടകളില്‍പെട്ടു മുങ്ങിമരിച്ചിട്ടുണ്ടന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.
ഗാഡ്ഗില്‍ കമ്മിറ്റിയുടെ 2014 ലെ റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്താകമാനം 1700 ഓളം അനധികൃത ക്വാറികളുള്ളതായും മൈനിംഗ് & ജിയോളജി വകുപ്പിന്റെ കണക്കിലുള്ള 6768 ക്വാറികളും 8000 ത്തോളം ഉപേക്ഷിക്കപ്പട്ട അനധികൃത ക്വാറികളുമാണ് കേരളത്തിലെ ഒന്‍പത് ജില്ലകളിലുള്ളത്. 2010 ല്‍ 1372 ഉം 2015 ല്‍ 1380 ഉം 2016 ല്‍ 1398 ഉം പേരാണ് കേരളത്തിലെ ജലാശയങ്ങളില്‍ മുങ്ങിമരിച്ചിട്ടുള്ളതെന്നു പറയുമ്പോള്‍ മുങ്ങിമരണത്തെപ്പറ്റി സമഗ്രവും ശാസ്ത്രീയവും ദീര്‍ഘവീക്ഷണവുമായ പഠനം ഇല്ലാത്തതാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. അനധികൃതമായ മണലൂറ്റുമൂലം പുഴകള്‍ മരണക്കയങ്ങളായി മാറുന്നതാണ് മുങ്ങിമരണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും അല്ലാത്തതുമായ ജലാശയങ്ങളില്‍ സൂചനാബോര്‍ഡുകളില്ലാത്തതും പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു.
സുനാമിയിലും ഓടയിലും പെട്ട് നിരവധിപേര്‍ മുങ്ങിമരണത്തിനു കീഴടങ്ങിയപ്പോള്‍ സംസ്ഥാനത്തെ മുങ്ങിമരണത്തിന്റെ നിരക്ക് ഭയാനകമാംവിധം ഉയരുന്നത് സര്‍ക്കാര്‍ സംവിധാനങ്ങള്‍പോലും നോക്കുകുത്തിയാക്കിയിരിക്കുകയാണ്. മണല്‍പ്പരപ്പായിമാറുന്ന ഭാരതപ്പുഴയിലും പെരിയാറിലും മരണച്ചുഴികളുണ്ടെന്നാണ് പറയപ്പെടുന്നത്. ജലാശയങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തുകയും സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യാതെ മുങ്ങിമരണനിരക്ക് കുറയ്ക്കാനാവില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.
മിക്കയിടത്തും മുന്നറിയിപ്പുസംവിധാനങ്ങളില്ല. മുങ്ങിമരിക്കുന്നവര്‍ക്ക് പോളിസിയോ അപകടമേഖലകളില്‍ ദുരന്തനിവാരണസേനയുടെ പ്രവര്‍ത്തനം ലഭ്യമാകാത്തതും ഏറെ പരിതാപകരമാണ്. ഇത്രയേറെ വിനോദസഞ്ചാര കേന്ദ്രങ്ങളും അവയുടെ ജലാശയങ്ങളുമുണ്ടായിട്ടും നയനമനോഹരമായ കാഴ്ചകളാസ്വദിക്കാനെത്തുന്നവര്‍ മരണത്തിലേക്ക് ഊര്‍ന്നിറങ്ങുമ്പോഴും പലയിടത്തും സംവിധാനങ്ങള്‍ ഫലവത്താകാത്തതാണ് അനുദിനം സംസ്ഥാനത്ത് മുങ്ങിമരണങ്ങളുടെ തോത് ഭയാനകമാംവിധം വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."