HOME
DETAILS

കശുവണ്ടി ഫാക്ടറികള്‍ ഓണത്തിനുമുന്‍പ് തുറക്കാന്‍ നടപടി: മന്ത്രി

  
backup
July 17 2016 | 21:07 PM

%e0%b4%95%e0%b4%b6%e0%b5%81%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%ab%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%93%e0%b4%a3%e0%b4%a4


കൊല്ലം: ജില്ലയില്‍ കശുവണ്ടി കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള ഫാക്ടറികള്‍ ഓണത്തിനുമുന്‍പ് തുറന്നു പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
പട്ടികജാതി കോളനി വാസികളുടെ സമഗ്ര ആരോഗ്യം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഹരികിരണം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനംനിര്‍വഹിക്കുകയായിരുന്നു അവര്‍. സംസ്ഥാന സര്‍ക്കാര്‍ കശുവണ്ടി മേഖലക്കായി 205 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പണത്തിന്റെ അപര്യാപ്തത പറഞ്ഞ് വ്യവസായത്തില്‍ നിന്നും കച്ചവടക്കാര്‍ മാറി നില്‍ക്കേണ്ടതില്ല. ഗ്രാറ്റുവിറ്റി, പി.എഫ്, ഇ.എസ്.ഐ കുടിശികകള്‍ മുഴുവന്‍ തീര്‍ക്കാനുള്ള പണം വകയിരുത്തിയിട്ടുണ്ട്. കശുവണ്ടി ഫാക്ടറികളുടെ തുറക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
സര്‍ക്കാര്‍ ഇത്രയേറെ കാര്യങ്ങള്‍ കശുവണ്ടി വ്യവസായം സംരക്ഷിക്കുന്നതിനായി ചെയ്തിട്ടും ഫാക്ടറികള്‍ തുറക്കാതിരിക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മാരകരോഗങ്ങള്‍ പിടിപെട്ടവര്‍ക്ക് സൗജന്യ തുടര്‍ ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വിവിധ വകുപ്പുകള്‍ മുഖാന്തരം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
എഴുകോണ്‍ പ്ലാക്കാട് യവനിക സാംസ്‌കാരിക നിലയത്തില്‍ നടുന്ന ചടങ്ങില്‍ പി അയിഷാപോറ്റി എം എല്‍ എ അധ്യക്ഷയായി. ഔഷധ സസ്യപ്രദര്‍ശന ഉദ്ഘാടനവും തൈകളുടെ വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ നിര്‍വഹിച്ചു. ഐ എസ് എം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് ഗായത്രിദേവി പദ്ധതി വിശദീകരിച്ചു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശശികുമാര്‍, എഴുകോണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീലത,ജില്ലാ പഞ്ചായത്തംഗം എസ് പുഷ്പാനന്ദന്‍, ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജിനി അജയന്‍, എഴുകോണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.എസ് രതീഷ്‌കുമാര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെ ഗീതാംബിക, പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസര്‍ എം നജീം, ഹരികിരണം സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ ഡോ. എന്‍ ശരത്ത്,ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ പ്രിയദര്‍ശിനി തുടങ്ങിയവര്‍ സംസാരിച്ചു.
നാഷണല്‍ ആയുഷ് മിഷന്‍, കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ്, പട്ടികജാതി വികസന വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 months ago
No Image

ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

National
  •  2 months ago