കഞ്ചാവ് കേസില്‍ പ്രതിക്ക് മൂന്നര കൊല്ലം കഠിനതടവും പിഴയും
ആനക്കര : 1.250 കിലോ ഗ്രാം കഞ്ചാവ് കൈവശം വെച്ചതിനു കുന്ദംകുളം എക്സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹാരിഷ് പിടികൂടി ചാര്‍ജ്ജ് ചെയ്ത കേസില്‍ പ്രതിയായ പാലക്കാട് ജില്ല ചാലിശ്ശേരി വില്ലേജ്, തോപ്പില്മാട്ടം കോളനിയില്‍ മാണുരയില് ജമാലിനെ മൂന്നര കൊല്ലം കഠിനതടവിനും 10,000രൂപ പിഴയടയ്ക്കാനും തൃശൂര്‍ നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.ആര്.മധുകുമാര്‍ ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ 3 മാസം കൂടുതലായി കഠിനതടവ് അനുഭവിക്കേണ്ടിവരും.2009 ഫെബ്രുവരിയില്‍ പെരുമ്പിലാവ് പട്ടാമ്പി റോഡില്‍ വെച്ചാണ് സംഭവം നടന്നത്. പ്രോസിക്യൂഷന് ഭാഗത്ത് നിന്ന് 6 സാക്ഷികളെ വിസ്തരിക്കുകയും, 21 രേഖകളും 3 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിനി ലക്ഷ്മണ് പി. ഹാജരായി. ചേര്‍പ്പ് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.എഫ്.സുരേഷാണ് കേസന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്. പ്രതിയെ റിമാന്റ് ചെയ്ത് ജയിലിലേക്കയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."