HOME
DETAILS
MAL
ബാങ്ക് ഉദ്യോഗസ്ഥരുടെ വസതികളില്‍ റെയ്ഡ്
backup
April 12 2019 | 20:04 PM
വെല്ലൂര്‍: കാട്പാടിയില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ താമസസ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പും പൊലിസ് ഫ്ളൈയിങ് സ്ക്വാഡും റെയ്ഡ് നടത്തി. ബുധനാഴ്ച രാത്രി കാട്പാടിയില്‍ വാഹന പരിശോധനക്കിടയില്‍ 32 ലക്ഷം രൂപ പിടികൂടിയിരുന്നു.
ഇതുസംബന്ധിച്ച അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് ജീവനക്കാരുടെ വസതികളില്‍ പരിശോധന നടത്തിയത്. പിടികൂടിയ പണം എ.ടി.എം വഴി പിന്‍വലിച്ചതെന്നാണ് പറയുന്നതെങ്കിലും ഇതിന് തെളിവ് ലഭ്യമായിട്ടില്ല. ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇത്രയും പണം ലഭ്യമായതെന്ന സംശയത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."