HOME
DETAILS

സുദാനില്‍ പ്രതിഷേധം ശക്തമാക്കി ജനം

  
backup
April 12 2019 | 21:04 PM

%e0%b4%b8%e0%b5%81%e0%b4%a6%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4

 

ഖാര്‍ത്തൂം:30 വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്തുള്ള ഉമര്‍ അല്‍ ബഷീറിനെ അധികാരത്തില്‍നിന്ന് പുറത്താക്കിയെങ്കിലും പ്രതിഷേധം ശക്തമാക്കി ജനം. പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ മുതല്‍ ആരംഭിച്ച പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്നാണ് സൈന്യം അധികാരമേറ്റെടുത്ത് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ തങ്ങള്‍ക്ക് ജനാധിപത്യത്തിലൂടെയുള്ള സര്‍ക്കാരാണ് ആവശ്യമെന്നും സൈന്യം അധികാരത്തില്‍നിന്ന് ഒഴിയുന്നതുവരെ സമരം തുടരുമെന്നുമാണ് ജനങ്ങള്‍ പറയുന്നത്.


സുദാനീസ് പ്രൊഫഷനല്‍ അസോസിയേഷന്‍ (എസ്.പി.എ) എന്ന സംഘടനയുടെ കീഴിലാണ് പ്രതിഷേധം നടക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ സൈനിക ജനറലും പ്രതിരോധ മന്ത്രിയുമായ അവദ് ഇബ്‌നു ഔഫ് രാജ്യത്ത് കര്‍ഫ്യു പ്രഖ്യാപിച്ചെങ്കിലും ഇതൊക്കെ അവഗണിച്ച് ജനങ്ങള്‍ ഇന്നലെ തെരുവിലിറങ്ങി. ജനങ്ങള്‍ ഒരുമിച്ചുകൂടി തലസ്ഥാനമായ ഖാര്‍ത്തൂമിലെ സൈനിക ആസ്ഥാനത്ത് സമരം തുടരണമെന്ന് എസ്.പി.എ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. നിങ്ങളുടെ വിപ്ലവം തുടരണം. കര്‍ഫ്യു സര്‍ക്കാരിനെ രക്ഷിക്കാനാണെന്നും എസ്.പി.എ പറഞ്ഞു.


സൈനിക ആസ്ഥാനത്ത് തടിച്ചുകൂടിയ 'സമാധാനം, നീതി, സ്വാതന്ത്ര്യം' എന്നീ മുദ്രാവക്യങ്ങള്‍ മുഴക്കിയതോടൊപ്പം ആദ്യത്തേത് വീണു (ഉമര്‍ അല്‍ ബഷീര്‍), രണ്ടാമത്തേത് വീഴും (സൈന്യം) എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി. പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും ജനങ്ങള്‍ തയാറായില്ല. അതിനിടെ അധികാരത്തില്‍ തുടരാന്‍ ആഗ്രഹമില്ലെന്നും മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളോടും ചര്‍ച്ച നടത്തുമെന്നും മിലിട്ടറി കൗണ്‍സില്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ ഉടന്‍ അധികാരത്തില്‍നിന്ന് ഒഴിയാന്‍ തായാറാണെന്ന് സൈനിക കൗണ്‍സില്‍ അംഗ ഉമര്‍ സൈന്‍ അല്‍ അബിദീന്‍ പറഞ്ഞു.


സൈന്യം ജനങ്ങളുടെ ആവശ്യം സംരക്ഷിക്കുന്നവരാണ്. അധികാരത്തിന് അത്യാര്‍ത്തിയില്ല. ജനങ്ങളോട് ഒന്നും ആജ്ഞാപിക്കുന്നില്ല. സമാധാന ചര്‍ച്ചയുണ്ടാക്കാനുള്ള അന്തരീക്ഷം ഒരുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ വെള്ളിയാഴ്ച തുടങ്ങുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഉമര്‍ അല്‍ ബഷീറിന്റെ പാര്‍ട്ടിയായ നാഷനല്‍ കോണ്‍ഗ്രസിനെ ചര്‍ച്ചയിലേക്ക് ക്ഷണിച്ചിട്ടില്ല. അതേസമയം സൈനിക കൗണ്‍സിലിന്റെ അഭ്യര്‍ഥനയെ എസ്.പി.എ തള്ളി. അധികാരം ഉടന്‍ താല്‍ക്കാലിക ജനകീയ സര്‍ക്കാരിന് കൈമാറണമെന്നും ഞങ്ങള്‍ ഇപ്പോഴും ശരിയായ വിപ്ലവത്തിന്റെ പാതയിലാണെന്നും അവര്‍ പറഞ്ഞു.


സുദാനില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ലോക രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. സുദാന്‍ ജനതയുടെ ജനാധിപത്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലുള്ള ഭരണകൂടങ്ങള്‍ സ്ഥാപിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. ജനങ്ങളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് അധികാരം കൈമാറണമെന്ന് യു.എസ്, യു.കെ, യൂറോപ്യന്‍ യൂനിയന്‍ ആവശ്യപ്പെട്ടു. സൈന്യം അധികാരമേറ്റെടുത്തത് ജനങ്ങളുടെ ആഗ്രഹമനുസരിച്ചുള്ള മറുപടിയല്ലെന്ന് ആഫ്രിക്കന്‍ യൂനിയന്‍ പറഞ്ഞു. സൈനിക ഭരണത്തെ പിന്തുണച്ച് ഈജിപ്ത് രംഗത്തെത്തി. നിലവിലെ വെല്ലുവിളികള്‍ സൈന്യം അതിജീവിക്കുമെന്ന് പൂര്‍ണമായി വിശ്വാസമുണ്ടെന്ന് ഈജിപ്ത് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  5 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago