HOME
DETAILS
MAL
5,000 കര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങാന്‍ 60,000 രൂപ വീതം നല്‍കും
backup
July 25 2020 | 02:07 AM
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ജീവനോപാധി സഹായ പദ്ധതികള്‍ ആവിഷ്കരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഭക്ഷ്യ സുഭിക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. 77 കോടി രൂപയാണ് പദ്ധതി ചെലവ്. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട്, എറണാകുളം, തൃശൂര്‍, കോട്ടയം ജില്ലകളിലെ 5,000 കര്‍ഷകര്‍ക്ക് രണ്ടു പശുക്കളെ വാങ്ങുന്നതിനായി 60,000 രൂപ വീതം സബ്സിഡി നല്‍കും.
സംസ്ഥാനത്തെ 3,500 കര്‍ഷകര്‍ക്ക് കിടാരി വളര്‍ത്തലിനായി 15,000 രൂപ വീതം സബ്സിഡിയും ഷെഡ് നിര്‍മാണത്തിനായി 5,000 കര്‍ഷകര്‍ക്ക് 25,000 രൂപ വീതം സബ്സിഡിയും വിതരണം ചെയ്യും.
6,000 കര്‍ഷകര്‍ക്ക് 6,650 രൂപ വീതം കാലിത്തീറ്റ സബ്സിഡിയും ആടു വളര്‍ത്തലിനായി 1,800 പേര്‍ക്ക് 25,000 രൂപ വീതവും സബ്സിഡി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."