HOME
DETAILS
MAL
കെ. മുരളീധരന് എം.പിയോട് കൊവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം
backup
July 25 2020 | 02:07 AM
കോഴിക്കോട്:വടകര എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരന് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന് പങ്കെടുത്തുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നിര്‍ദേശം. എം.പിക്കു പുറമേ അദ്ദേഹത്തിന്റെ ഡ്രൈവറോടും കൊവിഡ് പരിശോധന നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ കൊവിഡ് പോസിറ്റീവായ ഒരു വ്യക്തിയുടെ വിവാഹത്തിന് താന്‍ പങ്കെടുത്തെന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് മുരളീധരന് കഴിഞ്ഞദിവസം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. വിവാഹ ദിവസം അവിടെ പങ്കെടുത്ത ഒരു വ്യക്തിയുടെ സമ്പര്‍ക്കത്തില്‍ നിന്നാണ് വരന് കൊവിഡ് പോസിറ്റീവ് ആയത്. ഈ വ്യക്തിയെ താന്‍ കണ്ടിട്ടുപോലുമില്ലെന്നും മുരളീധരന് വിശദീകരിച്ചിരുന്നു.അതിനിടെ ഇന്നലെ അദ്ദേഹം കൊവിഡ് പരിശോധനയ്ക്ക് വിധേയനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."