HOME
DETAILS

സഊദിയില്‍ കൊടും ചൂടില്‍ ജോലി ചെയ്യിച്ച സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്

  
backup
July 14, 2018 | 8:08 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%82-%e0%b4%9a%e0%b5%82%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

ജിദ്ദ: കൊടും ചൂടില്‍ ജോലി ചെയ്യിച്ചതുള്‍പ്പെയുള്ള തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് സഊദിയില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്. മധ്യാഹ്ന അവധി നല്‍കാത്ത കമ്പനികളുടെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കി. മദീനയിലും റിയാദിലും നടന്ന പരിശോധനയില്‍ അറുപതോളം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

മദീനയിലും റിയാദിലും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ സംഘങ്ങളാണ് പരിശോധന നടത്തിയത്. വിവിധ നിര്‍മാണ പദ്ധതി പ്രദേശങ്ങളില്‍ നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയത് 57 മധ്യാഹ്ന വിശ്രമ നിയമ ലംഘനങ്ങളാണ്. മദീനയില്‍ പതിനാറും റിയാദില്‍ 41 നിയമ ലംഘനങ്ങളാണ് നടന്നത്. ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യുന്നതിന് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ മന്ത്രാലയം വിളിപ്പിച്ചു. രാജ്യത്തിന്റെ ചില പ്രവിശ്യകളില്‍ 50 ഡിഗ്രി വരെ ചൂട് കൂടുന്നുണ്ട്.

പുറം ജോലിക്കാര്‍ക്കുള്ള നിയന്ത്രണം ലംഘിച്ചതിന് ഇതിനകം ഇരുന്നൂറോളം കമ്പനികള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. സൂര്യന് താഴെ ജോലി ചെയ്യുന്നവര്‍ക്ക് നിയന്ത്രണം പ്രാബല്യത്തിലാണ്. 12 മുതല്‍ 3 മണി വരെയാണ് ഉച്ചജോലിയില്‍ നിന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 15 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ത്രിതല പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പ്; അട്ടിമറിയും, കാലുവാരലും; മുന്നണികള്‍ക്ക് തലവേദന

Kerala
  •  14 hours ago
No Image

തൊഴിലുറപ്പിൽ കേന്ദ്ര-കോൺഗ്രസ് പോര് മുറുകുന്നു; ജനുവരി 5 മുതൽ 'എംജിഎൻആർഇജിഎ ബച്ചാവോ ആന്ദോളൻ'; പ്രഖ്യാപനവുമായി ഖർ​ഗെ

National
  •  15 hours ago
No Image

കണ്ണൂരിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം; ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായെന്ന് പരാതി; അന്വേഷണം

Kerala
  •  15 hours ago
No Image

മറ്റത്തൂരിൽ അപ്രതീക്ഷിത നീക്കം; കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ച് ബിജെപിക്കൊപ്പം ചേർന്നു; ഇരു കൂട്ടരുടെയും പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വിജയം

Kerala
  •  16 hours ago
No Image

കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി കലുങ്കില്‍ തട്ടി മറിഞ്ഞു; കണ്ണൂരില്‍ വന്‍ അപകടം; രണ്ട് തൊഴിലാളികള്‍ മരിച്ചു, പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  17 hours ago
No Image

കളിക്കുന്നതിനിടെ പിണങ്ങിയിറങ്ങി, പിന്നെ മടങ്ങിവന്നില്ല; ആറ് വയസ്സുകാരൻ സുഹാനായി വ്യാപക തിരച്ചിൽ‌

Kerala
  •  17 hours ago
No Image

ഗസ്സയിലെ കുരുന്നുകൾക്ക് ആശ്വാസം; പോഷകാഹാരങ്ങളും മരുന്നുകളുമായി 30 ടൺ സഹായമെത്തിച്ച് യുഎഇ

uae
  •  17 hours ago
No Image

കാര്യവട്ടത്തെ വിജയത്തിൽ ഇതിഹാസം വീണു; ചരിത്രം കുറിച്ച് ഹർമൻപ്രീത് കൗർ

Cricket
  •  17 hours ago
No Image

റോഡ് വികസനം: അൽ വർഖ 1 ലേക്കുള്ള എൻട്രൻസ് നാളെ അടയ്ക്കും; ബദൽ മാർ​ഗങ്ങൾ അറിയാം

uae
  •  17 hours ago
No Image

പുതുവര്‍ഷം; ഡല്‍ഹിയില്‍ കനത്ത സുരക്ഷ; അറുനൂറിലധികം കുറ്റവാളികളെ കസ്റ്റഡിയിലെടുത്ത് പൊലിസ് 

National
  •  18 hours ago