HOME
DETAILS

'നിശബ്ദത നിഷ്പക്ഷതയല്ല, ഒഴിഞ്ഞുമാറലാണ്' ഖാംനഈയുടെ വധത്തില്‍ ഇന്ത്യ മൗനം പാലിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി സോണിയ

  
Web Desk
March 03, 2026 | 5:05 AM

sonia gandhi criticizes indias silence on khamenei assassination

ന്യൂഡല്‍ഹി: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ വധത്തില്‍ മൗനം പാലിക്കുന്ന ഇന്ത്യന്‍ നിലപാടിനെ ചോദ്യം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ഈ സാഹചര്യത്തില്‍ മൗനം 'നിഷ്പക്ഷമല്ല', മറിച്ച് 'ഒഴിഞ്ഞുമാറല്‍' ആണെന്ന് അവര്‍ തുറന്നടിച്ചു. ദി ഇന്ത്യന്‍ എക്‌സ്പ്രസിലെ ഒരു കോളത്തിലാണ് അവരുടെ പ്രതികരണം.  ടെഹ്റാനുമായുള്ള ഡല്‍ഹിയുടെ ബന്ധം 'നാഗരികവും തന്ത്രപരവുമാണെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.  ഇറാന്‍ ഇന്ത്യയെ സഹായിച്ച നിരവധി അവസരങ്ങളെക്കുറിച്ചും അവര്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.

ഇറാന്റെ പരമോന്നത നേതാവിന്റെ കൊലപാതകത്തിലോ പരമാധികാരത്തിന്‍മേലുള്ള കടന്നു കയറ്റത്തിലോ ഒന്ന് അപലപിക്കാന്‍ പോലും ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറായില്ല. യു.എസും ഇസ്‌റാഈലും ചേര്‍ന്ന് നടത്തിയ വന്‍ ആക്രമണത്തെ കുറിച്ച് ഒരു വാക്ക് പോലും പ്രതികരിക്കാതിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി തിരിച്ചടിയായി ഇറാന്‍ യുഎഇയില്‍ നടത്തിയ ആക്രമണത്തെ അപലപിച്ചു. ഈ ആക്രമണത്തിന് ഇടയാക്കിയ സാഹചര്യങ്ങളെ കുറിച്ച് ഒന്ന് പാരമര്‍സിക്കുക പോലും ചെയ്യാതെയായിരുന്നു നരേന്ദ്രമോദിയുടെ പ്രതികരണം. 


പിന്നീട്, അദ്ദേഹം  'ആഴത്തിലുള്ള ആശങ്ക'പ്രകടിപ്പിച്ചു, 'സംവാദത്തെയും നയതന്ത്രത്തെയും' കുറിച്ച് സംസാരിച്ചു.  എന്നാല്‍ ഇറാനെതിരെ ഇസ്‌റാഈലും യുഎസും ആരംഭിച്ച  പ്രകോപനമില്ലാത്ത ആക്രമണങ്ങള്‍ക്ക് മുമ്പ് കൃത്യമായി അതാണ് നടന്നിരുന്നത്- അവര്‍ ചൂണ്ടിക്കാട്ടി. കൃത്യമായി ഒരു രാജ്യത്തിന്റെ പരമോന്നത നേതാവിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആക്രമണത്തില്‍ ഒന്ന് അപലപിക്കുക പോലും ചെയ്യാത്തത് നമ്മുടെ വിദേശനയത്തിന്റെ ദിശയെയും വിശ്വാസ്യതയെയും കുറിച്ച് ഗുരുതരമായ സംശയങ്ങള്‍ ഉയര്‍ത്തുന്നുവെന്നും അവര്‍ ലേഖനത്തില്‍ തുറന്നടിച്ചു.

'ഈ സാഹചര്യത്തില്‍ നിശബ്ദത നിഷ്പക്ഷമല്ല. ഔപചാരികമായ ഒരു യുദ്ധപ്രഖ്യാപനം നടത്താതെ തുടര്‍ച്ചയായ നയതന്ത്ര പ്രക്രിയകള്‍ നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ കൊലപാതകം നടത്തിയിരിക്കുന്നത്. ഏതെങ്കിലും  രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയ്ക്കോ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനോ എതിരായ ഭീഷണിയോ ബലപ്രയോഗമോ ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെ ആര്‍ട്ടിക്കിള്‍ 2(4) നിരോധിക്കുന്നുണ്ട്. ഒരു രാഷ്ട്രത്തലവനെ കൊലപ്പെടുത്താന്‍ ലക്ഷ്യം വച്ചുള്ള ആക്രമണം ഈ തത്വങ്ങളുടെ കാതലായ ഭാഗത്തെയാണ് ബാധിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തത്വാധിഷ്ഠിതമായ എതിര്‍പ്പില്ലാതെ അത്തരം പ്രവൃത്തികള്‍ നടന്നാല്‍, അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ തകര്‍ച്ച സാധാരണ നിലയിലാക്കാന്‍ എളുപ്പമാകും- അവര്‍ ചൂണ്ടിക്കാട്ടി. 

 

sonia gandhi has strongly criticized the indian government for remaining silent on the assassination of iran’s supreme leader ayatollah ali khamenei, stating that silence is not neutrality but evasion.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയ്ക്ക് പിന്നാലെ മെസ്സിയും; കാറ്റലൻ മണ്ണിലേക്ക് തിരിച്ചെത്തി സൂപ്പർ താരം

Football
  •  6 days ago
No Image

തോൽവിയോ തോൽവി; വാങ്കഡെയിൽ പഞ്ചാബ് 'കിംഗ്‌സ് '; മുംബൈയെ തകർത്ത് ഒന്നാം സ്ഥാനത്ത്

Cricket
  •  6 days ago
No Image

പോസ്റ്റൽ വോട്ട് നിഷേധം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ; അടിയന്തര ഇടപെടൽ തേടി ഹർജി

Kerala
  •  6 days ago
No Image

യുഎഇയിൽ സ്കൂൾ ബസ് സർവീസുകൾ നിർത്തിവെച്ചു; ബദൽ മാർഗ്ഗങ്ങൾ തേടി രക്ഷിതാക്കൾ

uae
  •  6 days ago
No Image

മേഘാലയയിൽ ചരിത്രപരമായ തീരുമാനം; ഇംഗ്ലീഷിനൊപ്പം ഖാസി, ഗാരോ ഭാഷകൾക്ക് ഔദ്യോഗിക ഭാഷാ പദവി, പരീക്ഷകൾ ഇനി മാതൃഭാഷയിലും

National
  •  6 days ago
No Image

ദുബൈയിലെ 'സെൻട്രൽ പാർക്ക്' തുറന്നു; ജെബൽ അലിയിൽ 82,700 ചതുരശ്ര മീറ്ററിൽ ഹരിതവിസ്മയം

uae
  •  6 days ago
No Image

സമാധാനത്തിന് രണ്ട് ഉപാധികൾ; ട്രംപിനെ വെല്ലുവിളിച്ച് ഇറാൻ, ഹോർമുസ് തുറക്കണമെന്ന് ആവശ്യം

International
  •  6 days ago
No Image

ദുബൈയിൽ എയർ ടാക്സി ഉടൻ; ലോകത്തിലെ ആദ്യ വെർട്ടിപോർട്ട് സന്ദർശിച്ച് ശൈഖ് ഹംദാൻ

uae
  •  6 days ago
No Image

ലെബനാനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

International
  •  6 days ago
No Image

വാങ്കഡെയിൽ ഡി കോക്ക് ഷോ; പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ

Cricket
  •  6 days ago