HOME
DETAILS

ശ്വാസംമുട്ടലിന് ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിക്ക് എടുത്തത് പേവിഷബാധയ്ക്കുള്ള വാക്സീൻ; സംഭവം ശാസ്താംകോട്ടയിൽ

  
March 03, 2026 | 6:35 AM

rabies vaccine mistakenly given to girl in sasthamkotta

കൊല്ലം: കേരളത്തിൽ സർക്കാർ ആശുപത്രികളിൽ വീഴ്ചകൾ തുടരുന്നു. ശ്വാസംമുട്ടലിനെ തുടർന്നു ചികിത്സയ്ക്ക് എത്തിയ 18കാരിക്ക് മരുന്ന് മാറി പേവിഷബാധയ്ക്കുള്ള വാക്സീൻ എടുത്തു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലാണ് മരുന്ന് മാറി ഇഞ്ചക്ഷൻ നൽകിയത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്ത് വന്നു. എന്നാൽ, വാക്സിന്റെ ടെസ്റ്റ് ഡോസ് ആണ് ആളുമാറി നൽകിയതെന്നും ഗുരുതര ആരോഗ്യപ്രശനമുണ്ടാകില്ലെന്നുമാണ് അധികൃതരുടെ വാദം.

താലൂക്ക് ആശുപത്രിയിലെ ഒ.പി വിഭാഗത്തിൽ കടുത്ത ശ്വാസംമുട്ടലിനെ തുടർന്നാണ് പെൺകുട്ടി അമ്മയോടൊപ്പം ചികിത്സയ്ക്ക് എത്തിയത്. ഡോക്ടർ ഇഞ്ചക്ഷൻ എടുക്കാൻ നിർദേശിച്ചതിനെ തുടർന്ന് കുറിപ്പുമായി എത്തിയ പെൺകുട്ടിക്ക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്‌സാണ് മരുന്ന് മാറി കുത്തിവെച്ചത്. ഇതേസമയം ആശുപത്രിയിൽ ഉണ്ടായിരുന്ന തെരുവുനായ കടിച്ചു പരുക്കേറ്റ ആൾക്ക് എടുക്കാനായി വച്ചിരുന്ന വാക്സീൻ ആണ് പെൺകുട്ടിക്ക് കുത്തിവച്ചത്.

മരുന്ന് മാറി നൽകിയത് മനസിലായതോടെ നഴ്സ് പെൺകുട്ടിയോട് ക്ഷമാപണം നടത്തി. എന്നാൽ വിവരമറിഞ്ഞതോടെ പെൺകുട്ടിക്ക് ഒപ്പമുള്ള ബന്ധുക്കൾ പ്രതിഷേധിച്ചു. പിന്നാലെ ആശുപത്രി അധിക‍ൃതർ എത്തി ബന്ധുക്കളുമായി ചർച്ച നടത്തി. പേവിഷബാധയ്ക്കുള്ള വാക്സിന്റെ ടെസ്റ്റ് ഡോസ് ആണ് ആളുമാറി നൽകിയതെന്നും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നും ഡോക്ടർമാർ പറഞ്ഞു. 

സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി ഡോക്ടർമാരെ ഉൾപ്പെടുത്തി എൻക്വയറി കമ്മിറ്റി രൂപീകരിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെ മാറ്റി നിർത്തിയിട്ടുണ്ട്. പിന്നീട് പെൺകുട്ടിക്ക് ശ്വാസംമുട്ടലിനുള്ള യഥാർത്ഥ ഇൻജക്‌ഷൻ നൽകി. മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്ന് നിരീക്ഷണത്തിനായി ഇന്നു വീണ്ടും എത്താൻ നിർദേശം നൽകിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ സെക്രട്ടറി, സ്റ്റോർ കീപ്പർ ഉൾപ്പെടെ 69 തൊഴിലുകൾ സ്വദേശി വത്കരിച്ചു; പ്രവാസികൾക്ക് വൻ തിരിച്ചടി

Saudi-arabia
  •  9 days ago
No Image

വിഷു അവധിയിൽ യാത്രക്കാരെ പിഴിഞ്ഞ് കെഎസ്ആർടിസി; ചെന്നൈ സർവീസിന് റെക്കോർഡ് നിരക്ക്

Kerala
  •  9 days ago
No Image

ഇറാനിൽ ഇസ്റാഈലിന്റെ വൻ വ്യോമാക്രമണം: വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും തകർത്തു; ആണവ നിലയത്തിന് ഭീഷണി

International
  •  9 days ago
No Image

ടോള്‍ പ്ലാസകളിലെ ടോയ്‌ലറ്റിന് വൃത്തിയില്ലേ... ഫോട്ടോ സഹിതം പരാതി നല്‍കൂ... 1000 രൂപ സമ്മാനം പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം 

National
  •  9 days ago
No Image

യുഎഇയിൽ സ്വദേശികൾക്ക് വൻ ആനുകൂല്യങ്ങൾ; നഫീസ് പദ്ധതി 2040 വരെ നീട്ടി

uae
  •  9 days ago
No Image

പിതാവിന്റെ മരണശേഷം വിവാഹമോചനം; മകൾക്ക് കുടുംബ പെൻഷൻ നൽകാനാവില്ലെന്ന് ത്രിപുര ഹൈക്കോടതി

International
  •  9 days ago
No Image

രാജീവ് ചന്ദ്രശേഖറിന് കിട്ടിയ പരിഗണന തനിക്കില്ല; പ്രചാരണ പരിപാടിക്കിടെ ബിജെപി നേതൃത്വത്തോട് കയർത്ത് ആർ. ശ്രീലേഖ

Kerala
  •  9 days ago
No Image

യുഎഇയിൽ പുതിയ തൊഴിലവസരങ്ങൾ; 14.7 കോടി ദിർഹത്തിന്റെ പദ്ധതികൾ പ്രഖ്യാപിച്ച് കെസാഡ് ഗ്രൂപ്പ്

uae
  •  9 days ago
No Image

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവുകൾ പുറത്തുവിട്ട് വി. കുഞ്ഞികൃഷ്ണൻ; 70 ലക്ഷം രൂപ അപഹരിച്ചെന്ന് ആരോപണം

Kerala
  •  9 days ago
No Image

ഡൽഹി നിയമസഭയിലെ സുരക്ഷാവീഴ്ച; വിഐപി ഗേറ്റ് തകർത്ത് അകത്തുകടന്ന അ‍ജ്ഞാതനെ പൊലിസ് പിടികൂടി

latest
  •  9 days ago