മരിച്ച യുവാവിന് കൊവിഡ് ബാധിച്ചത് ആശുപത്രിയില്‍ നിന്നെന്ന്, 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം; നൂറോളം പേര് നിരീക്ഷണത്തില്‍: കണ്ണൂരില്‍ സ്ഥിതി ഗുരുതരം
കണ്ണൂര്‍: കണ്ണൂരില്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് കൊവിഡ് ബാധിച്ച് മരിച്ചതോടെ സ്ഥിതി അതീവ ഗുരുതരം. ഇയാള്‍ക്ക് കൊവിഡ് ബാധിച്ചത് ആശുപത്രിയിലെ ഐ.സി.യുവില്‍ നിന്നാണെന്നാണ് ഉയരുന്ന സംശയം. ഇതുവരേ മെഡിക്കല്‍ കോളേജിലെ 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നൂറോളം ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതും ഐ.സി.യുവില്‍ നിന്നാണെന്നാണ് സംശയം ബലപ്പെട്ടിരിക്കുന്നത്.
കണ്ണൂരില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന അമല്‍ജോ(19)ആണ് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇയാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം അമലിന് കൊവിഡ് ബാധിച്ചത് ആശുപത്രിയില്‍ നിന്നാണെന്ന സംശയം ഉയര്‍ന്നിരുന്നു.
അതേ സമയം കാസര്‍കോട് ജില്ലയിലെ അഞ്ചു പൊലിസ് സ്റ്റേഷന് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള, നീലേശ്വരം, ഹോസ്ദുര്‍ഗ് പൊലിസ് സ്റ്റേഷന് പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലയില്‍ കൊവിഡ് മരണങ്ങളും സമ്പര്‍ക്ക കൊവിഡ് രോഗങ്ങളുടെ വര്‍ധനവും അനിയന്ത്രിതമായി സാഹചര്യത്തില്‍ വളര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."