'വടകരയില്‍ എം.പിമാര്‍ വികസനം കൊണ്ടുവന്നില്ല'
കോഴിക്കോട്: വടകരയില്‍ ഇതുവരെ വന്ന എം.പിമാരൊന്നും വികസനം കൊണ്ടുവന്നില്ലെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി വി.കെ സജീവന് കോഴിക്കോട് പ്രസ്ക്ലബ്ബ് നടത്തിയ മീറ്റ് ദി പ്രസ് പരിപാടിയില്‍ പറഞ്ഞു. വടകരയില്‍ ഇതുവരെയുണ്ടായ എം.പിമാരൊന്നും മണ്ഡലം ശ്രദ്ധിച്ചില്ല. അതിനാലാണ് മൂരാട് പാലം അപകടത്തിലാണെന്ന റിപ്പോര്‍ട്ട് മൂന്നു വര്‍ഷം പൂഴ്ത്തിവച്ചത്. മാഹി ബൈപാസിന്റെ പ്രവര്‍ത്തനോദ്ഘാടനം നടന്നത് ഈയിടെയാണ്. 35 കൊല്ലം ഇത് മരവിപ്പിച്ചു. മേപ്പയൂര്‍ എലിപ്ര കോളനിയില്‍ തീര്‍ത്തും പാവപ്പെട്ടവര്‍ പോലും എ.പി.എല്‍ കാര്‍ഡുള്ളവരാണ്. അക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ആസൂത്രണം ചെയ്യുന്ന സ്ഥാനാര്‍ഥിയെ കണ്ണൂരില്‍ നിന്ന് വടകരയിലെത്തിച്ചത് യു.ഡി.എഫാണ്. എല്‍.ഡി.എഫും യു.ഡി.എഫും ഒത്തുതീര്‍പ്പുരാഷ്ട്രീയമാണ് കളിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ കാലത്ത് 25 രാഷ്ട്രീയകൊലപാതകങ്ങളാണ് വടകരയില്‍ നടന്നത്.ഇതിനെതിരേ വിധിയെഴുത്തായി തെരഞ്ഞെടുപ്പ് മാറുമെന്നും താന്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണെന്നും സജീവന് പറഞ്ഞു. പ്രസ്ക്ലബ്ബ് പ്രസിഡന്റ് കെ. പ്രേമനാഥ്, സെക്രട്ടറി പി. വിപുല്‍നാഥ് എന്നിവരും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."