സഊദിയില്‍ ദുരിതത്തിലായ സല്‍മാ ബീഗം സുരക്ഷിത സ്ഥാനത്തെന്നു സുഷമ സ്വരാജ്, ഉടന്‍ ഇന്ത്യയിലെത്തിക്കും
റിയാദ്: സഊദിയില്‍ ദുരിതത്തിലായ സല്‍മാ ബീഗം ഇപ്പോള്‍ സുരക്ഷിത സ്ഥാനതെന്നും ഉടന്‍ തന്നെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.
ജോലി വാഗ്ദാനം ചെയ്ത് തെലങ്കാന സ്വദേശിനിയായ യുവതിയെ സഊദിയിലെത്തിച്ചു സ്പോണ്സര്ക്ക് വിറ്റതായി മകളുടെ പരാതിയെത്തുടര്‍ന്നു യുവതിയെ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എംബസിക്ക് കഴിഞ്ഞ ദിവസം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് എംബസ്സി വിഷയത്തില്‍ ഇടപെട്ട് ഇവരെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതും ഉടന്‍ തന്നെ നാട്ടിലെത്താനുള്ള നടപടികള്‍ കൈക്കൊണ്ടതും.
'ഇന്ത്യന്‍ സ്വദേശിനി സല്‍മ ബീഗം രക്ഷപ്പെട്ടു, മുംബൈയില്‍ ഏ9406 വിമാനത്തില്‍ 28 നു അവര്‍ എത്തിച്ചേരും. റിയാദിലെ ഇന്ത്യന്‍ എംബസ്സി കൈകൊണ്ട ത്വരിത നടപടികള്‍ ഇവര്‍ പുകഴ്ത്തുകയും 72 മണിക്കൂര്‍ കൊണ്ട് രക്ഷപ്പെടുത്തിയ നടപടി സ്വാഗതം ചെയ്യുകയും' ചെയ്തു സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.
ഹൈദരാബാദിലെ ബാബ നഗര്‍ സി ബ്ലോക്കില്‍ താമസിക്കുന്ന മുപ്പത്തൊന്‍പതുകാരിയായ സല്!മ ബീഗത്തെ വീസ ഏജന്റുമാര്‍ സഊദിയിലേക്ക് കടത്തി സ്വദേശിക്ക് മൂന്നു ലക്ഷം രൂപക്ക് വിറ്റുവെന്ന പരാതിയുമായി മകള്‍ സമീന രംഗത്തെത്തിയതോടെയാണ് വിവരം പുറം ലോകം അറിഞ്ഞത് വീട്ടുജോലിക്കെന്ന പേരില്‍ സൗദിയിലെത്തിച്ച യുവതിയെ സ്പോണ്സര്ക്ക് വില്‍ക്കുകയായിരുന്നുവത്രെ സഊദിയില്‍ നിന്നും സല്‍മ മകളെ മൊബൈല്‍ സന്ദേശത്തിലൂടെ അറിയിച്ചതോടെയാണു സംഭവം പുറത്താവുന്നത്.
വീട്ടിലെ ദാരിദ്ര്യം മൂലമാണ് ദുരിതം മാറ്റാനായി സല്‍മ വിദേശത്തേക്ക് ജോലി തേടിപ്പോകാന്‍ ശ്രമം ആരംഭിച്ചത്. തുടര്‍ന്നു നാട്ടിലെ ഒരു ഏജന്റിന്റെ കീഴില്‍ ഇക്കഴിഞ്ഞ ജനുവരി 21 നു സല്!മ ബീഗം സഊദിയിലേക്ക് കയറിയത്.എന്നാല്‍ ഇവിടെയെത്തിയപ്പോള്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയായിരുന്നു. സംഭവം പുറത്തുവന്നതോടെ ഏജന്റിനെതിരെ കുടുംബം രംഗത്തു വരികയും സല്‍മയെ രക്ഷിക്കാനായി ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് സഊദിയിലെ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടു വേണ്ട കാര്യങ്ങള്‍ ത്വരിത ഗതിയില്‍ നടത്താന്‍ സുഷമ സ്വരാജ് നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."