അമ്മയാം നെയ്യാര്‍ കൂട്ടായ്മ പ്രക്ഷോഭത്തിലേക്ക്
തിരുവനന്തപുരം: നെയ്യാര്‍ നദിയിലെ കയ്യേറ്റങ്ങള്‍ എത്രയും വേഗം ഒഴിപ്പിക്കണമെന്ന് 'അമ്മയാം നെയ്യാര്‍' നദീസംരക്ഷണ കൂട്ടായ്മ ആവശ്യപ്പെട്ടു.
ടൂറിസം പ്രോജക്ടായി കണക്കാക്കുന്ന ഈരാറ്റിന്‍പുറം, പൂവാര്‍ മേഖലകളിലെ അനധികൃത കൈയ്യേറ്റങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത് ആരാണെന്നത് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. നെയ്യാര്‍ നദിയിലെ കയ്യേറ്റങ്ങള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭ പരിപാടികള്‍ അമ്മയാം നെയ്യാര്‍ കൂട്ടായ്മ സംഘടിപ്പിക്കും.
മൂന്നാറ്റുമുക്കിലെ പന്നിഫാം നെയ്യാറിനെ ദുര്ഗന്ധപൂര്ണമാക്കിയിരിക്കുന്നു. ഇതിന് കാരണം സ്വകാര്യവ്യക്തിയാണ്.
ഗ്രാമവാസികള്‍ക്കൊപ്പം ശക്തമായ സമരത്തിന് അമ്മയാം നെയ്യാര്‍ കൂട്ടയ്മ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. നെയ്യാറിന്റെ സംഗമ വേദിയായ പൊഴിക്കര ഇപ്പോള്‍ പ്ലാസ്റ്റിക് കൂമ്പാരമാണ്. പ്ലാസ്റ്റിക് മുക്ത പൊഴിക്കര എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനു കുട്ടായ്മ പ്രത്യേക പദ്ധതി ആവിഷ്കരിച്ചു.
കടലില്‍ വെള്ളം അനിയന്ത്രിതമായി ഒഴുക്കിക്കളയുന്നതിന് പകരം പുതിയ കനാലുകള്‍ നിര്‍മ്മിച്ച് കൂടുതല്‍ ജലം നെയ്യാറ്റിന്‍കരയിലും പരിസര പ്രദേശങ്ങളിലും എത്തിക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് പ്രോജക്റ്റ് തയ്യാറാക്കി അമ്മയാം നെയ്യാര്‍ കൂട്ടായ്മ സര്‍ക്കാരിന് സമര്‍പ്പിക്കും.
നെയ്യാര്‍ സംരക്ഷിക്കുന്നതിന് ഹരിതട്രൈബ്യൂണലിന്റെ സഹായം തേടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ജനറല്‍ സെക്രട്ടറി സനില്‍ കുളത്തിങ്കല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."