ബംഗളൂരുവില്‍ മൂവായിരത്തിലേറെ അജ്ഞാത കൊവിഡ് കേസുകള്‍; പരിശോധനക്ക് വന്നപ്പോള്‍ നല്‍കിയത് തെറ്റായ വിവരങ്ങള്‍
ബംഗളൂരു: ബംഗളൂരുവില്‍ ആരോഗ്യ പ്രവര്‍ത്തകരെ വട്ടം ചുറ്റിച്ച് അജ്ഞാത കൊവിഡ് പോസിറ്റിവ് കേസുകള്‍. കൊവിഡ് പോസിറ്റീവായ 3338 രോഗികളെ കണ്ടുപിടിക്കാനാവാതെ കുഴങ്ങിയിരിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍. പരിശോധനക്ക് വന്നപ്പോള്‍ ഇവര്‍ തെറ്റായ വിവരം നല്‍കിയതാണ് അധികൃതരെ കുഴപ്പത്തിലാക്കിയത്.
ബംഗളൂരുവിലെ ആകെ കൊവിഡ് കേസുകളുടെ ഏഴ് ശതമാനം പേരെയാണ് കാണാതായിരിക്കുന്നത്.
സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്ത സമയത്ത് ഇവരുടെ ഫോണ്‍ നമ്പറുകളും അഡ്രസുകളും വാങ്ങിയിരുന്നു എന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇവയില്‍ പലരും നല്‍കിയത് തെറ്റായ വിവരങ്ങളായിരുന്നു. പരിശോധന ഫലം വന്ന ശേഷം ഇവരെ ഇപ്പോള്‍ കണ്ടെത്താനാവുന്നുമില്ല.
മൂവായിരത്തിലേറെ വരുന്ന രോഗികള്‍ നേരത്തെ ക്വാറന്റീനില്‍ കഴിയുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തെന്നതില്‍ യാതൊരു ഉറപ്പുമില്ലെന്ന് എന്‍.ഡി.ടി.വിയുടെ റിപ്പോര്‍ട്ട് ചെയ്യുന്നു.
രോഗബാധിതരായ എല്ലാവരെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണ്‍ അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ കൊവിഡ് പരിശോധനയ്ക്കായി സാമ്പിളുകള്‍ വാങ്ങുന്നതിന് മുമ്പ് ഐ.ഡി കാര്‍ഡ് വാങ്ങാനും മൊബൈല്‍ നമ്പര്‍ ശരിയാണെന്ന് ഉറപ്പുവരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ആകെ കൊവിഡ് കേസുകളുടെ പകുതിയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്ബംഗളൂരുവില്‍ നിന്നാണ്.
ശനിയാഴ്ച മാത്രം 5000 പേര്‍ക്കാണ് കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ബംഗളൂരുവില്‍ നിന്നു മാത്രമുള്ളത് 2036 കേസുകളാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പേര്‍ കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതില്‍ 30 മരണങ്ങള്‍ ബംഗളൂരുവില്‍ നിന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."