HOME
DETAILS
MAL
'സാധാരണ ജലദോഷപ്പനിയാണെന്നേ...'- ഒട്ടും പേടിക്കേണ്ടെന്ന് കൊവിഡിനെ അതിജീവിച്ച 100 വയസ്സുകാരി മുത്തശ്ശി
backup
July 26 2020 | 09:07 AM
ബെല്ലാരി: കൊവിഡിനെ ഒട്ടും പേടിക്കാനില്ലെന്നും വെറുമൊരു ജലദോഷപ്പനിയാണെന്നും ധൈര്യം പകരുന്നു മഹാമാരിയെ അതിജീവിച്ച ഒരു മുത്തശ്ശി. വെറും മുത്തശ്ശിയല്ല. നൂറു വയസ്സുള്ള മുത്തശ്ശി. കർണാടകയിലെ ബെല്ലാരി ജില്ലക്കാരിയാണ് ഈ മുത്തശ്ശി.
ഡോക്ടർമാർ എന്നെ നന്നായിത്തന്നെ പരിചരിച്ചു. കൃത്യ സമയത്ത് ഭക്ഷണം, പോരാത്തതിന് ദിവസവും ഒരു ആപ്പിളും അവർ എനിക്ക് തന്നു. ഡോക്ടർമാർ ഇൻജക്ഷനും മരുന്നുമെല്ലാം തന്നു, ഇപ്പോൾ ഞാൻ ആരോഗ്യവതിയാണ്. കൊവിഡ് സാധാരണ ജലദോഷം പോലെയുള്ള ഒരു രോഗം മാത്രമാണ്. 100 വയസുകാരി ഹല്ലമ്മ പറയുന്നു.
ഹല്ലമ്മയുടെ മകനും മരുമകളും കൊച്ചുമകനും കൊവിഡ് ബാധിച്ചിരുന്നു. ഇപ്പോൾ അവർ വീടുകളിൽ ചികിത്സയിലാണ്. ബാങ്കിൽ ജോലി ചെയ്യുന്ന മകനാണ് ആദ്യം വൈറസ് ബാധ് സ്ഥിരീകരിച്ചത്. ജൂലൈ മൂന്നിനായിരുന്നു അത്. ജൂലൈ 16നാണ് ഹല്ലമ്മക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."