മാതൃകാ തെരഞ്ഞെടുപ്പ്: 98 ശതമാനം വോട്ട് രേഖപ്പെടുത്തി
ആലപ്പുഴ: ഹരിപ്പാട് നിയമസഭ മണ്ഡലത്തില്‍ സ്വീപ്പിന്റെ നേതൃത്വത്തില്‍ മാതൃകാ തിരഞ്ഞെടുപ്പ് നടത്തി. അംഗന്‍വാടി ടീച്ചര്‍മാര്‍ക്കുള്ള പരിശീലന പരിപാടിയില്‍ ഹരിപ്പാട് ഏരിയയിലെ എല്ലാ അംഗന്‍ടീച്ചറന്മാരെയും പങ്കെടുപ്പിച്ചുള്ള മാതൃക തിരഞ്ഞെടുപ്പാണ് നടത്തിയത്. സി.ഡി.പി.ഒ പ്രിസൈഡിംഗ് ഓഫിസറായും മൂന്നു ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാരെ പോളിംഗ് ഓഫീസര്‍മാരായും നിയോഗിച്ചാണ് മാതൃക തിരഞ്ഞെടുപ്പു നടത്തിയത്.
ഇതില്‍ വോട്ട് രേഖപ്പെടുത്തിയ എല്ലാവരും ഇ.വി.എം, വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം മനസിലാക്കി വോട്ടു രേഖപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നൂറില്‍ നൂറ് പങ്കാളിത്തം എന്ന സന്ദേശം നല്‍ക്കുന്നതിനൊപ്പം തിരഞ്ഞെടുപ്പില്‍ ഹരിത പെരുമാറ്റ ചട്ടം പാലിക്കണ്ടതിന്റെ ആവശ്യകതയും സ്വീപ് സംഘം ബോധ്യപ്പെട്ടുത്തി. ഹരിപ്പാട് എസ്.എന്‍ തീയറ്ററില്‍ പ്രദര്‍ശനമാരംഭിച്ച മമ്മൂട്ടിയുടെ മധുര രാജ സിനിമയുടെ പ്രദര്‍ശനത്തോടനുബന്ധിച്ചാണ് സ്വീപ് സംഘം ബോധവത്കരണം നടത്തിയത്. കനത്ത ചൂടിനേയും അവഗണിച്ച് ഫാന്‍സുകാരെ കൊണ്ട് നിറഞ്ഞ തിയറ്റര്‍ അങ്കണത്തില്‍ ഇ.വി.എം, വിവിപാറ്റ് മെഷീനുകള്‍ പരിചയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."