പാലമേല്‍ പഞ്ചായത്തില്‍ കുടിവെള്ളം കിട്ടാക്കനി
ചാരുംമൂട്: പാലമേല്‍ ഗ്രാമ പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. ടാങ്കറുകളില്‍ വെളളമെത്തിക്കുന്നുണ്ടെങ്കിലുംമതിയാവുന്നില്ലെന്ന് പരാതി.
പഞ്ചായത്തിലെ 19 വാര്‍ഡുകളിലെയും മിക്ക പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം നിലനില്‍ക്കുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള ടാപ്പുകള്‍ ഇല്ലാത്ത ഇവിടെ ചില ചെറുകിട കുടിവെള്ള പദ്ധതികളാണുള്ളത്. ഒരു ദിവസം എട്ട് ലോഡ് വെള്ളമാണ് പഞ്ചായത്തില്‍ വിതരണത്തിനു എത്തുന്നത്. വെള്ളം എത്തിക്കുന്നതാകട്ടെ ഇരുപത് കിലോമീറ്ററിലധികം വരുന്ന തഴക്കരയില്‍ നിന്നുമാണ്.ഒരു ദിവസം നാലു വാര്‍ഡുകളില്‍ മാത്രമാണ് പേരിനെങ്കിലും വെള്ളമെത്തിക്കാനാവുന്നത്.
ഇതു മൂലം പല വാര്‍ഡുകളിലും ഒരു തവണ കൂടിവെള്ളമെത്താന് ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നു.പഞ്ചായത്തുകിണറ്റില്‍ ആവശ്യാനുസരണം വെള്ളമുണ്ട്. ഇത് പരിശോധന നടത്തി വിതരണയോഗ്യമെന്ന് അറിയിച്ചിട്ടും അധികൃതരുടെ അനുമതി ലഭിക്കാത്തതിനാല്‍ വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്ന് പഞ്ചായത്ത് ഭാരവാഹികള്‍ പറയുന്നു.കുടിവെള്ള വിതരണത്തിന് കുടുതല്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തുകയോ, പഞ്ചായത്ത് കിണറ്റില്‍ നിന്നുള്ള വെള്ളം വിതരണം നടത്തുകയോ ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."