HOME
DETAILS
MAL
'ഞങ്ങളെ രക്ഷിക്കണം' രാഷ്ട്രപതിക്ക് 14കാരന്റെ കത്ത്
backup
July 27 2020 | 02:07 AM
സ്വന്തം ലേഖകന്‍
കൊച്ചി: 'ഉള്ളിലെ ഭയം കൊണ്ടാണെഴുതുന്നത്. ആരും രക്ഷിക്കാനില്ല. കടല്‍വെള്ളം ഇരച്ചുകയറുമ്പോള്‍ മാതാപിതാക്കള്‍ ഞങ്ങളെയും എടുത്തുകൊണ്ട് വീടുവിട്ടിറങ്ങും. ബന്ധുവീടുകളിലാണ് അഭയം തേടാറെങ്കിലും ഇത്തവണ കൊവിഡ് പടരുന്നതുമൂലം ബുദ്ധിമുട്ടായി'-രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ചെല്ലാനത്തെ 14കാരന്‍ എഡ്ഗര്‍ സെബാസ്റ്റ്യന്‍ അയച്ച കത്തിലെ വാക്കുകളാണിത്. ഇത്തവണയും തകര്‍ന്ന കടല്‍ഭിത്തിക്ക് മുകളിലൂടെ ആഞ്ഞടിച്ച തിരമാലയില്‍ എന്റെയും കൂട്ടുകാരുടെയും പാഠപുസ്തകങ്ങള്‍ ഒഴുകിപ്പോയി. പല വീടുകളും തകര്‍ന്നു. ഇനി പഴയ വീട്ടിലേക്ക് ഇല്ലെന്നാണ് കൂട്ടുകാരില്‍ പലരും പറയുന്നത്. കൊവിഡ് കാരണം ഞങ്ങളുടെ നാട്ടില്‍ ഇപ്പോള്‍ പോസ്റ്റോഫിസ് പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ടാണ് ഇ-മെയില്‍ വഴി കത്തയക്കുന്നത്. ഇതിന് മറുപടി കിട്ടുന്നതുവരെ ഞങ്ങള്‍ ഉണ്ടാകുമോ എന്നറിയില്ല. അറബിക്കടല്‍ ഇന്ത്യയുടെ അതിര്‍ത്തിയാണെന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. അതിര്‍ത്തി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം അങ്ങേക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നു. അങ്ങ് ഇടപെട്ട് കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിച്ച് ഞങ്ങളെ രക്ഷിക്കണമെന്ന് പറഞ്ഞാണ് എഡ്ഗര്‍ സെബാസ്റ്റ്യന്‍ കത്ത് അവസാനിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."