HOME
DETAILS
MAL
ഉത്തര കൊറിയയിലും കൊവിഡ്; ലോക്ക്ഡൗണ്‍
backup
July 27 2020 | 02:07 AM
പോങ്ങ്യാങ്: ഉത്തര കൊറിയയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തി നഗരമായ കേസോങ്ങില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ശനിയാഴ്ച അടിയന്തര പൊളിറ്റ് ബ്യൂറോ യോഗം വിളിച്ചുചേര്‍ത്തതായും രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതായും രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, രോഗബാധ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 19ന് ദക്ഷിണ കൊറിയയില്‍ നിന്ന് അനധികൃതമായി അതിര്‍ത്തി കടന്നെത്തിയയാള്ക്കാണ് കൊവിഡ് സംശയിക്കുന്നത്. ഇയാളെ നിലവില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്നുവര്‍ഷം മുമ്പ് ദക്ഷിണ കൊറിയയിലേക്കു പോയ പ്രതിയാണിയാളെന്ന് അധികൃതര്‍ പറഞ്ഞു.
ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും ഉത്തര കൊറിയയില്‍ ഒരാള്‍ക്കു പോലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ചൈനയില്‍ വൈറസ് വ്യാപനം തുടങ്ങിയ ജനുവരിയില്‍ തന്നെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചിടുകയും സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കൊവിഡ് സംശയത്തെ തുടര്‍ന്ന് അടിയന്തര പ്രതിരോധ നടപടികള്‍ കൈക്കൊള്ളാനും കേസോങ് അടച്ചിടാനും കിം ജോങ് ഉന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."