HOME
DETAILS
MAL
വിനോദസഞ്ചാരികള്‍ക്ക് കുടുംബശ്രീയുടെ നാടന്‍ ഭക്ഷ്യവിഭവങ്ങള്‍
backup
July 14 2018 | 20:07 PM
തൃക്കരിപ്പൂര്‍: വിനോദ സഞ്ചാര കേന്ദ്രമായി അനുദിനം വികസിക്കുന്ന വലിയപറമ്പിലേക്കുള്ള പ്രവേശന കവാടമായ ഇടയിലെക്കാട്ടില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അടുക്കള കഞ്ഞിക്കട പ്രവര്‍ത്തനമാരംഭിച്ചു. ഗ്രാമീണ സംരംഭകത്വ പരിപോഷണ പദ്ധതി (എസ്.വി.ഇ.പി)യില്‍ ഉള്‍പ്പെടുത്തി ഇടയിലെക്കാട് നാഗം ജങ്ഷനിലാണ് സ്ത്രീകളുടെ കൂട്ടായ്മയില്‍ പുതിയ സംരംഭം ഒരുങ്ങിയത്. വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം വി.കെ കരുണാകരന് അധ്യക്ഷനായിരുന്നു. കെ. പുഷ്പ, ഇ.കെ ബിന്ദു, കെ.വി പ്രസീന കയ്യൂര്‍, എം.വി രാജേഷ്, വി. ശ്രീധരന്, പി.പി ഭരതന്, പി.വി പ്രഭാകരന്, പി. വേണുഗോപാലന്‍, സി. വിജയന്, എം. ബാലകൃഷ്ണന്, എം.കെ ശ്രീലത, പി.പി വിനീത എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."