ഹജ്ജ് യാത്രയയപ്പ് സമ്മേളനം നടത്തി
മണ്ണഞ്ചേരി: നാലുതറ അഹ്മദ് മൗലവി ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഹജ്ജ് യാത്രയയപ്പ് സമ്മേളനവും പ്രാര്‍ഥനാ സംഗമവും ലജ്നത്തുല്‍ മുഹമ്മദിയ്യ പ്രസിഡന്റ് എ.എം നസീര്‍ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് സെന്റര്‍ ചെയര്മാന് ടി.എ അഷറഫ് കുഞ്ഞാശാന്‍ അധ്യക്ഷനായി. എ.ഇബ്രാഹിംകുട്ടി മൗലവി പ്രാരംഭ പ്രാര്‍ഥനയും മണ്ണഞ്ചേരി ടൗണ്‍ ജുമുഅ മസ്ജിദ് ഖത്വീബ് മുഹമ്മദ് മുസ്ലിഹ് ബാഖവി മുഖ്യപ്രഭാഷണവും നടത്തി.
ലജ്നത്തുല്‍ മുഹമ്മദിയ്യ പ്രസിഡന്റായി തെരഞ്ഞെടുത്ത എ.എം നസീറിന് ഇസ്ലാമിക് സെന്റര്‍ ട്രഷറര്‍ ഹാജി അബൂബക്കര്‍ എസ്.എം.ജെയും ജന. സെക്രട്ടറിയായി തെരഞ്ഞെടുത്ത ഇസ്ലാമിക് സെന്റര്‍ വൈസ് ചെയര്മാന് കൂടിയായ ഫൈസല്‍ ഷംസുദ്ദീന് സുന്നി മഹല്ല് ഫെഡറേഷന് ജില്ലാ പ്രസിഡന്റ് കുന്നപ്പള്ളി മജീദും നാലുതറ അഹമദ് മൗലവി ഇസ്ലാമിക് സെന്ററിന്റെ ഉപഹാരം നല്കി. ഇസ്ലാമിക് സെന്റര്‍ ഹിഫ്ള് കോളജ് പ്രിന്‍സിപ്പല്‍ യു. മുഹമ്മദ് ഹനീഫാ ബാഖവി സമാപന പ്രാര്‍ഥന നിര്‍വഹിച്ചു. ഹാഫിള് സിയാദ് അസ്ലമി, നിസാമുദ്ദീന്‍ അന്‍വരി,സി.സി നിസാര്‍, ഒ.എം.എ റഷീദ്, ഷഫീക്ക് മണ്ണഞ്ചേരി, ഷിഹാബ് വട്ടച്ചിറ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ നാലുതറ സ്വാഗതവും സെക്രട്ടറി എം. മുജീബ് റഹ്മാന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."