സുധാകരനും ശ്രീമതിയും മട്ടന്നൂരില്‍
കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ ഇന്നലെ മട്ടന്നൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി. കല്ല്യാട് നിന്നാരംഭിച്ച പര്യടനം വി.ടി ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ബ്ലാത്തൂര്‍, മഞ്ഞാംങ്കരി, തിരൂര്‍, ഊരത്തൂര്‍,തേര്‍മല കല്ലുവയല്‍, പടിയൂര്‍, കുയിലൂര്‍, പെരുമണ്ണ്, പെടയങ്ങോട്, മണ്ണൂര്‍, പുല്‍പ്പക്കരി തുടങ്ങിയ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. ഉച്ചക്ക് ശേഷം പടിക്കച്ചാല്‍, പള്ള്യം, പാറേങ്ങാട്, വാഴക്കാല്‍, വേങ്ങരച്ചാല്‍, കാവുംപടി, തില്ലങ്കേരി ടൗണ്‍, ശിവപുരം, ശിവപുരം മൊട്ട, കാഞ്ഞിലേരി സ്‌കൂള്‍, എരട്ടേങ്ങല്‍, മാലൂര്‍ സിറ്റി, പുരളിമല കോളനി, വായന്നൂര്‍, പുളിമ്പോട് കല്ലു മുതിരക്കുന്ന്, നെടുമ്പുറഞ്ചാല്‍, നിടുംപോയില്‍,പുത്തലം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കോളയാട് പര്യടനം സമാപിച്ചു.
കണ്ണൂര്‍: എല്‍.ഡി.എഫ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി പി.കെ ശ്രീമതി മട്ടന്നൂര്‍ മണ്ഡലത്തില്‍ മൂന്നാംഘട്ട പര്യടനം നടത്തി. രാവിലെ കൈതേരി കപ്പണയില്‍ നിന്നാണ് പര്യടനം തുടങ്ങിയത്. ആയിത്തര മമ്പറം ഗ്രാമദീപ വായനശാല, ഞാലില്‍, മൊടപ്പത്തൂര്‍, കോട്ടയില്‍, തൊടീക്കളം, പൂഴിയോട്, എടയാര്‍, കോളയാട്, നിടും പൊയില്‍, ഈരായിക്കൊല്ലി എന്നിവിടങ്ങളിലായിരുന്നു ഉച്ചവരെയുള്ള സ്വീകരണം. കോളയാട് ദൈവദാന്‍ ആശ്രമം സന്ദര്‍ശിച്ച ശേഷം വൈകിട്ട് ആര്യപ്പറമ്പില്‍ നിന്നാണ് പര്യടനം തുടങ്ങിയത്.
തൃക്കടാരിപ്പൊയില്‍, തോലമ്പ്ര, കുണ്ടേരിപ്പൊയില്‍, പട്ടാരി, പൂവ്വംപൊയില്‍, കാഞ്ഞിലേരി വായനശാല, കണ്ടംകുന്ന്, കണ്ടേരി, വട്ടിപ്രം, അയ്യപ്പന്‍തോട്, ദേശബന്ധു, ആമ്പിലാട്, ശങ്കരനെല്ലൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കോയിലോട് സമാപിച്ചു.
തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത എല്‍.ഡി.എഫ് ചിറ്റാരിപ്പറമ്പ് ലോക്കല്‍ തെരഞ്ഞെടുപ്പ് റാലിയിലും സംബന്ധിച്ചു. എല്‍.ഡി.എഫ്.നേതാക്കളായ പി. പുരുഷോത്തമന്‍, എന്‍.വി.ചന്ദ്രബാബു എന്നിവര്‍ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."