HOME
DETAILS
MAL
സംസ്ഥാനം സമ്പൂര്‍ണ ലോക്ഡൗണിലേക്കില്ല; നടപടികള്‍ കര്‍ശനമാകും
backup
July 27 2020 | 07:07 AM
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാതീരുമാനം. പൂര്‍ണമായും അടച്ചിടുന്നത് അപ്രായോഗികമാണെന്നാണ് യോഗത്തില്‍ വിലയിരുത്തല്‍. സര്‍വകക്ഷിയോഗത്തിലെ അഭിപ്രായവും കൂടി പരിഗണിച്ചാണ് തീരുമാനം.
അതേസമയം, രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും യോഗത്തില്‍ നിര്‍ദേശമുണ്ടായി. ഈ സ്ഥലങ്ങളില്‍ പൊലിസ് പരിശോധന കൂടുതല്‍ കര്‍ക്കശമാക്കാനും തീരുമാനം. ഇവിടെ കടകള്‍ തുറക്കുന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."