തളിപ്പറമ്പ് നഗരത്തില്‍ പൊടിശല്ല്യം രൂക്ഷം; ഉപരോധസമരവുമായി വ്യാപാരികള്‍
തളിപ്പറമ്പ് : നവീകരണത്തിനൊരുങ്ങുന്ന തളിപ്പറമ്പ് മെയിന്‍ റോഡില്‍ പൊടിശല്യം രൂക്ഷമായി.
വിഷു സീസണില്‍ കച്ചവടത്തെ ബാധിക്കുന്ന രീതിയില്‍ പൊടിശല്ല്യം ഉയര്‍ന്നതോടെ പരിഹരിക്കുന്നതിന് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ പി.ഡബ്ല്യു.ഡി ഓഫിസ് ഉപരോധിച്ചു.
വാട്ടര്‍ അതോറിറ്റി കുടിവെളള പൈപ്പ് ലൈന്‍ ഇടുന്നതിന്് വേണ്ടി കിളച്ച ഭാഗത്ത് മണ്ണ് നീക്കം ചെയ്ത് കഴിഞ്ഞ ദിവസം വ്യാപാരികള്‍ വെളളം ഒഴിച്ചു വൃത്തിയാക്കിയിരുന്നു. ഇതേ സ്ഥലത്ത് കരാറുകാരന് ജില്ലിപ്പൊടി നിരത്തിയതോടെയാണ് മെയിന്‍ റോഡ് വീണ്ടും പൊടിക്കളമായി മാറിയത്.
വിഷു സീസണ് ആയതോടെ നല്ല കച്ചവടം പ്രതീക്ഷിച്ച വ്യാപാരികള്‍ക്ക് റോഡ് നവീകരണം കനത്ത പ്രഹരമായി മാറി.
നേരത്തേ റോഡ് കിളച്ചിട്ടതോടെ അതിരൂക്ഷമായ പൊടിശല്യം കാരണം കച്ചവടം നടത്താന്‍ പറ്റാത്ത അവസ്ഥയാണെന്നും പൊടികൊണ്ടുളള രോഗങ്ങള്‍ കാരണം ജീവനക്കാരില്‍ പലരും അവധിയിലാണെന്നുമുളള ആക്ഷേപവുമായി വ്യാപാരികള്‍ രംഗത്തു വന്നിരുന്നു.ഇതിനുശേഷമാണ് ഇവര്‍തന്നെ ടാങ്കറില്‍ വെളളം ഇറക്കി പൊടിശല്ല്യത്തിനും ശമനമുണ്ടാക്കിയത്. എന്നാല്‍ തോട്ടടുത്ത ദിവസം തന്നെ തങ്ങളെ വെല്ലു വിളിക്കുന്ന രീതിയിലില്‍ കരാറുകാരന് ജില്ലിപ്പൊടി നിരത്തുകയും ചെയ്തതോടെ പഴയതിനെക്കാള്‍ ഭീകരമായ രീതിയില്‍ പൊടിശല്ല്യം രൂക്ഷമാകുകയും ചെയ്തു.
ഇതോടെ ആളുകള്‍ കടകളിലേക്ക് വരാത്ത അവസ്ഥയുമാണെന്ന് വ്യാപാരികള്‍ പറയുന്നു. രാവിലെ മുതല്‍ തന്നെ വിവിധ വകുപ്പുകളുമായി പ്രശ്നപരിഹാരത്തിന് സമീപിച്ചെങ്കിലും അനുകൂലമായ തീരുമാനമുണ്ടാകാത്തതിനാല്‍ ഉച്ച കഴിഞ്ഞ് വ്യാപാരികള്‍ പി.ഡബ്ല്യൂ.ഡി ഓഫിസ് ഉപരോധിക്കുകയായിരുന്നു.
വിവരമറിഞ്ഞ് തളിപ്പറമ്പ് നഗരസഭാ ചെയര്മാന് പി.ഡബ്ല്യൂ.ഡി അധികാരികളുമായി ബന്ധപ്പെടുകയും രാത്രി തന്നെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന് വ്യാപാരികളെ അറിയിക്കുകയും ചെയ്തു. തളിപ്പറമ്പ് നഗരസഭാ ചെയര്മാന് മഹമൂദ് അളളാംകുളവും പി.ഡബ്ല്യൂ.ഡി എസിസ്റ്റന്ഡ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ ദേവേശനും നല്കിയ ഉറപ്പിനെ തുടര്‍ന്ന് വ്യാപാരികള്‍ ഉപരോധത്തില്‍ നിന്നും പിന്മാറി.
വ്യാപാരി നേതാക്കളായ കെ.എസ് റിയാസ്, താജുദ്ദീന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."