കൂത്താട്ടുകുളത്ത് വീണ്ടും ഹാന്‍സ് പിടികൂടി
കൂത്താട്ടുകുളം: കൂത്താട്ടുകുളം മേഖലയില്‍ വീണ്ടും ഹാന്‍സ് വേട്ട. പാലക്കുഴ ഉപ്പുകണ്ടത്ത് നിന്നാണ് നിരോധിത പുകയില ഉല്പന്നമായ ഹാന്‍സ് പിടികൂടിയത്. ബുധനാഴ്ച വൈകിട്ട് 7 മണിയോടെ നടന്ന പരിശോധനയിലാണ് വീട്ടിനുള്ളില്‍ സുക്ഷിച്ചിരുന്ന് 16 ബണ്ടില്‍ ( 1100 പാക്കറ്റ് ) ഹാന്‍സ് പിടികൂടിയത്. വീട്ടുടമ്മ പാലക്കുഴ കാപ്പിപ്പിള്ളില് വടക്കുംപുറത്ത് വീട്ടില്‍ നാരായണന് മകന് രാജനെ(58) കൂത്താട്ടുകുളം പൊലിസ് അറസ്സ് ചെയ്തു.
ഉപ്പുകണ്ടത്ത് ദിയ സ്റ്റോഴ്സ് എന്ന പേരില്‍ നടത്തുന്ന പലചരക്ക്, പച്ചക്കറി കട ഉടമയാണ് ഇയാള്‍. കടയില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച പന്ത്രണ്ടോളം ഹാന്‍സ് പാക്കറ്റുകള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്.
കൂത്താട്ടുകുളം പൊലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നും, ജില്ലാ പൊലിസ് സൂപ്രണ്ടിന്റെയും ഡെപ്യൂട്ടി പൊലിസ്് സൂപ്രണ്ടിന്റെയും നിര്ദ്ദേശത്തെത്തുടര്ന്നും എസ്ഐ ഇ എസ് സാംസണ്‍ന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡിഡിലാണ് നിരോധിത പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തത്. കോടതിയില്‍ ഹാജരാക്കിയ രാജനെ റിമാന്‍ഡ് ചെയ്തു.
ഇതിന് മുന്‍പും നിരോധിത പുകയില ഉല്പന്നങ്ങള് വിറ്റതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ കേസ്സെടുത്തിരിരുന്നു. ഒരു മാസത്തിനിടെ മേഖലയിലെ രണ്ടാമത്തെ ഹാന്‍സ് ശേഖരമാണ് പൊലിസ് പിടികൂടിയത്.
കഴിഞ്ഞ മാസം കൂത്താട്ടുകുളത്തെ പുകയില മൊത്ത വ്യാപാരിയുടെ വടകരയിലെ വീട്ടില്‍ നിന്നും 3000 പാക്കറ്റ് ഹാന്‍സ് പിടികൂടിയിരുന്നു എസ്ഐ ഇ എസ് സാംസണ്, എസ്ഐ പീറ്റര്‍, സിവിള്‍ പോലീസ് ഓഫീസര്‍മാരായ എസ് വിനു , എം ആര് ഗിരീഷ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."