HOME
DETAILS

സൂര്യാതപം ജാഗ്രത തുടരുന്നു: ജില്ലയില്‍ ഇതുവരെ 139 പേര്‍ക്ക് സൂര്യാതപമേറ്റു; നാലു മരണം

  
backup
April 13 2019 | 07:04 AM

%e0%b4%b8%e0%b5%82%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%a4%e0%b4%aa%e0%b4%82-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d

പാലക്കാട്: കനത്ത ചൂടില്‍ ജില്ലയില്‍ ഇതുവരെ 139 പേര്‍ക്കു സൂര്യാതപം ഉണ്ടായതായും നാലു മരണങ്ങള്‍ സംഭവിച്ചതായും ആരോഗ്യ വകുപ്പ്. വരുന്ന 14 വരെ മൂന്ന് മുതല്‍ നാലു ഡിഗ്രി വരെ ചൂട് കൂടിയേക്കാമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. റീത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നേരിട്ട് വെയില്‍ കൊണ്ട് വരുന്ന സൂര്യാതപം പോലെ തന്നെ ഷീറ്റു കൊണ്ട് ഉണ്ടാക്കിയ വീടുകളിലും കോണ്‍ക്രീറ്റ് മുറികളിലും മറ്റും ഫാനും മറ്റും ഇല്ലാതെ കഴിയുമ്പോള്‍ ശരീരത്തില്‍ സൂര്യതാപം വര്‍ധിച്ചു വരുമെന്നും സൂര്യാതപം പോലെ ഇത്തരം സൂര്യതാപവും അപകടകരമാണെന്നും ഓഫീസര്‍ പറഞ്ഞു. സൂര്യാതപം ഒഴിവാക്കാനായി എടുക്കേണ്ട മുന്‍കരുതലുകളും അവര്‍ വിവരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. നാസര്‍. സന്തോഷ് എന്നിവരും പങ്കെടുത്തു.


സൂര്യാതപം  ഒഴിവാക്കാനുള്ള  നിര്‍ദേശങ്ങള്‍


തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളും ഉച്ചക്ക് 11 മുതല്‍ 3 വരെ നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം, നിര്‍ബന്ധമായും പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ രാവിലെ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്. ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. അവര്‍ക്ക് ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദ്ദേശം നല്‍കണം. ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്‍പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യണം. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി തൊഴില്‍ സമയം പുനഃക്രമീകരിച്ചുള്ള ലേബര്‍ കമ്മീഷണറുടെ ഉത്തരവ് തൊഴില്‍ദാതാക്കള്‍ പാലിക്കുക.
മാധ്യമപ്രവര്‍ത്തകരും, പൊലിസ് ഉദ്യോഗസ്ഥരും ഈ സമയങ്ങളില്‍ കുടകള്‍ ഉപയോഗിക്കുകയും നേരിട്ട വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. ആവശ്യമായ വെള്ളം കുടിച്ച് നിര്‍ജലീകരണം തടയണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് സന്ദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
അവധിക്കാലത്ത് വിനോദയാത്ര നടത്തുന്നവര്‍ നേരിട്ട് തീവ്രമായ ചൂട് ഏല്‍ക്കാത്ത തരത്തില്‍ സമയക്രമീകരണം നടത്തുക. അവധിക്കാലമായതിനാല്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേക ശ്രദ്ധ ചെലുത്തുക.11 മുതല്‍ 3 വരെയുള്ള സമയത്ത്് വെയിലത്ത് കളിക്കാന്‍ വിടാതിരിക്കുകയും കളിസ്ഥലങ്ങളില്‍ തണലും ജലലഭ്യതയും ഉറപ്പ് വരുത്തുക.


ദുരന്തനിവാരണ അതോറിറ്റിയുടെ  നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില


പാലക്കാട്. സൂര്യാതപം ഒഴിവാക്കാനായി ഉച്ചക്ക് 11 മുതല്‍ മൂന്നുവരെ നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ക്ക് തൊഴിലിടങ്ങളില്‍ പുല്ലുവില. പൊള്ളുന്ന വെയില്‍ നേരിട്ട് കൊണ്ട് കെട്ടിടങ്ങള്‍ക്ക് മുകളില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന കാഴ്ചയും പതിവാണ്. സൂര്യാതപങ്ങള്‍ വരാതിരിക്കാന്‍ മുന്നറിയിപ്പ് കൊടുക്കുന്നതിനപ്പുറം തൊഴിലിടങ്ങളില്‍ ഇത് പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ തൊഴില്‍ വകുപ്പ് ഉള്‍പ്പടെ ഒരു വിഭാഗങ്ങള്‍ക്കും ഒരു സംവിധാനവുമില്ല. കോണ്‍ക്രീറ്റ്, പെയിന്റിങ്ങ് തുടങ്ങിയ ജോലികളാണ് കെട്ടിടങ്ങള്‍ക്ക് മുകളില്‍ നടക്കുന്നത്. ഇത്തരം ജോലികള്‍ കരാറെടുത്ത് ചെയ്യുന്നവര്‍ തൊഴിലാളികള്‍ക്ക് ഉച്ച നേരങ്ങളില്‍ പോലും വിശ്രമം അനുവദിക്കാറില്ല. യാതൊരു സുരക്ഷമാനദണ്ഡങ്ങളും പാലിക്കാതെ വെറുമൊരു കയറില്‍ തൂങ്ങി നിന്നാണ് കെട്ടിടങ്ങള്‍ക്ക് മുകളിലെ പെയിന്റിങ് ഉള്‍പ്പടെയുള്ള ജോലികള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. വെയില്‍ ഏറെനേരം കൊണ്ടാല്‍ ചെറിയ ഒരു തലചുറ്റല്‍ ഉണ്ടായാല്‍ പോലും വലിയ ദുരന്തങ്ങള്‍ക്ക് ഇത് ഇടവരുത്തും. ആവശ്യത്തിന് കുടിവെള്ളവും തൊഴിലാളികള്‍ക്ക് വേണ്ടി സംഭരിച്ചു വെക്കാറില്ല. ദാഹിച്ചാല്‍ കിട്ടുന്നയിടത്ത് പോയി വാങ്ങി കുടിക്കുകയോ അല്ലെങ്കില്‍ രാവിലെ വരുമ്പോള്‍ വീട്ടില്‍ നിന്നെടുക്കയോ വേണ്ടി വരും. ഉച്ചനേരങ്ങളില്‍ ഒരു ഫാന്‍ പോലുമില്ലാത്ത ഷീറ്റും കോണ്‍ക്രീറ്റും മേഞ്ഞ അങ്കണവാടികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. സൂര്യാതപ മുന്നറിയിപ്പിനെ തുടര്‍ന്ന് ഉച്ചനേരങ്ങളില്‍ ഇവയുടെ പ്രവ്യത്തി സമയം മാറ്റണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ല. സൂര്യാതപം ഒഴിവാക്കാനായി നിരവധി നിര്‍ദേശങ്ങളാണ് ആരോഗ്യ വകുപ്പ് നല്‍കിയിട്ടുള്ളത്. അതില്‍ പലതും പാലിക്കപ്പെടുന്നില്ലെന്നതാണ് വാസ്തവം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  15 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  20 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  39 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago