പേമാരിയും ചുഴലിക്കാറ്റും നാശംവിതച്ചു
ഇരിട്ടി: പേമാരിയും ചുഴലിക്കാറ്റും കനത്ത നാശംവിതച്ചു. ഇന്നലെയുïായ പേമാരിയിലും ചുഴലിക്കാറ്റിലും വ്യാപകമായ നാശനഷ്ടം.
ജില്ലയിലെ വിവിധയിടങ്ങളില്‍ വീടുതകര്‍ന്നു. വൈദ്യുതിതൂണുകളും കമ്പികളും തകര്‍ന്നു ഗ്രാമ, നഗരഭേദമന്യേ ഇരുട്ടിലായി. മരങ്ങള്‍ കടപുഴകി വീണു ഗതാഗതം സ്തംഭിച്ചുഇരിട്ടി മേഖലയില്‍ ഇന്നലെ വീശിയടിച്ച കനത്ത കാറ്റില്‍ വ്യാപക നാശമുïായി.
ചുഴലിക്കാറ്റില്‍ തെങ്ങ് പൊട്ടി വീണ് വീട് തകര്‍ന്നു.വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
പെരുമ്പറമ്പ്അളപ്രയിലെ കരിയില്‍ രാജന്റെ വീടിന് മുകളിലാണ് തെങ്ങ് പൊട്ടി വീണത്.ഇന്നലെഉച്ചയ്ക്കുïായ ശക്തമായ കാറ്റിലാണ് ഇരിട്ടി അളപ്രയിലെ രാജന്റെ വീടിന് മുകളിലേക്ക് സമീപത്തുള്ള തെങ്ങ് പൊട്ടിവീണത്.രാജന്റെ ഭാര്യ അനിത,മക്കളായ അഞ്ചന ,അക്ഷയ്,അഞ്ചിത എന്നിവര്‍ ശബ്ദം കേട്ട് വീടിന്റെ പുറക് വശം വഴി ഇറങ്ങി ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
വീട് പൂര്‍ണമായും തകര്‍ന്നതോടെ കനത്ത മഴയിലും കാറ്റിലും തല ചായ്ക്കാനൊരു കൂരയില്ലാതെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ നിര്‍ധന കുടുംബം.
ഇവരെ വാടകവീട്ടിലേക്ക് മാറ്റി.സംഭവമറിഞ്ഞ് ഇരിട്ടി തഹസില്‍ദാര്‍ കെ.കെ ദിവാകരന്‍,ഡപ്യൂട്ടി തഹസില്‍ദാര്‍ എ.വി പത്മാവതി,വാര്‍ഡ് മെമ്പര്‍ കെ.കെ വിമല, സി.പി. എം ഇരിട്ടി ഏരിയാസെക്രട്ടറി ബിനോയി കുര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി.
പേരാവൂര്‍ :നെടുംപൊയിലില്‍ വീïും മരം വീണ് അപകടം. ഇന്നലെ പുലര്‍ച്ചെ5:50നാണ് സംഭവം. വൈദ്യുതി തൂണ്‍ ് പൊട്ടി കാറിനുമുകളില്‍ വീഴുകയായിരുന്നു. അടിവശം ദ്രവിച്ച വലിയ മരം പൊട്ടി ഇലക്ട്രിക്ക് ലൈനില്‍ വീണതാണ് അപകടത്തിനു കാരണമായത്.
മരം പൊട്ടി വീണതിന് മീറ്ററുകള്‍ക്കപ്പുറമുള്ള വൈദ്യുതിതൂണാണ് ഇതുവഴി സഞ്ചരിക്കുകയായിരുന്നു കാറിനു മുകളിലേക്ക് വീണത്. അപകടത്തില്‍ ആണുങ്ങോട് സ്വദേശി സിബിക്ക് പരുക്കേറ്റു.
കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് അപകടം. പരുക്കേറ്റ സിബി തലശേരിയിലെ ആശുപത്രിയില്‍ ചികിത്സ തേടി.അപകടത്തെ തുടര്‍ന്ന് സമീപത്തെ അഞ്ചിലധികം വൈദ്യുത തൂണുകള്‍ പൊട്ടി വീണിട്ടുï്. വൈദ്യുതി കേബിള്‍ ബന്ധം പൂര്‍ണമായും നിലച്ചു. പേരാവൂര്‍ ഫയര്‍ഫോഴ്‌സും പൊലിസും കെ.എസ്.ഇ.ബി അധികൃതരും നാട്ടുകാരും ചേര്‍ന്ന് മരവും റോഡിലേക്ക് വീണ വൈദ്യുതതൂണുകള്‍ നീക്കിയ ശേഷം ഇന്നലെ രാവിലെ ഏഴേകാലിനാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
ഇപ്പോള്‍ അപകടം ഉïായതിന് സമീപത്താണ് രï് ദിവസം മുന്‍പ് മരങ്ങളും മണ്‍തിട്ടയും വീണ് അപകടമുïായത്. ഇതിനെ തുടര്‍ന്ന് പേരാവൂര്‍ -തലശേരി പാതയില്‍ ഒരു മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു.
ചുഴലിക്കാറ്റില്‍ വിളക്കോട്, പായംമുക്ക്, അയ്യപ്പന്‍കാവ്, ചാക്കാട് പ്രദേശത്ത് കൂറ്റന്‍മരങ്ങള്‍ കടപുഴകി റോഡിലേക്ക് വീണ് പേരാവുര്‍ ഇരിട്ടി ഭാഗത്തേക്ക് എറെ നേരം ഗതാഗതം തടസപ്പെട്ടു. കടപുഴകിയ മരങ്ങള്‍ വൈദ്യുതി ലൈനില്‍ വീണ് മേഖലയില്‍ വൈദ്യുതി ബന്ധവും താറുമാറായി
ഇരിട്ടിയില്‍ നിന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ ജോണ്‍സണ്‍ പീറ്ററിന്റെ നേതൃത്വത്തില്‍അഗ്‌നിശമനസേന സ്ഥലത്തെത്തിമരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്
കാറ്റില്‍ പായം, വിള മന, മീത്തലെ പുന്നാട് ,കീഴൂര്‍ പയഞ്ചേരി, പടിയൂര്‍ ഉളിക്കല്‍മേഖലയില്‍ നൂറുകണക്കിന് വാഴകള്‍ നിലംപൊത്തി
തലശ്ശേരി: കനത്ത മഴയില്‍ വീട് തകര്‍ന്നു. കുടുംബാംഗങ്ങള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മഠത്തുംഭാഗം നവജ്യോതി ക്ലബിനു സമീപത്തെ പുത്തലോംകുന്നത്ത് ലക്ഷമിയുടെ വീടാണ് തകര്‍ന്നത്.
വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. വീടിന്റെ ഓട് മേഞ്ഞ അടുക്കള ഭാഗവും കോണ്‍ക്രീറ്റ് ചെയ്ത ചിമ്മിനിയും വന്‍ ശബ്ദത്തോടെ നിലംപതിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും വീട്ടിലുïായിരുന്നെങ്കിലും അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാര്‍ ശബ്ദംകേട്ട് നോക്കുമ്പോള്‍ അടുക്കള ഭാഗം പൂര്‍ണമായും പൊട്ടി താഴെ വീണിരുന്നു.
ചിമ്മിനിയുടെ കോണ്‍ക്രീറ്റും മറ്റു അവശിഷ്ടങ്ങളും സമീപത്തെ പറമ്പില്‍ പതിക്കുകയായിരുന്നു. അടുക്കളയ്ക്കു സമീപത്തെ കുളിമുറിയുടെ ചുവരും വിള്ളല്‍ വീണു. മൂന്നുലക്ഷം രൂപയുടെ നഷ്ടമുï്.
തലശ്ശേരി: തലശ്ശേരിയില്‍ കടലാക്രമണ ഭീഷണി നേരിടുന്ന തീര പ്രദേശങ്ങളായ തലായി, മാക്കൂട്ടം, ചാലില്‍ എന്നീ മേഖലയിലെ ജനവിഭാഗത്തിന്റെ സുരക്ഷക്ക് ആവശ്യമായ നടപടി ബന്ധപെട്ട സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുïാവണമെന്ന് തലശ്ശേരി മണ്ഡലം മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപെട്ടു. തലശ്ശേരി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എ.കെ അബൂട്ടി ഹാജി അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ചെയ്തു. കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ പി.വി സൈനുദ്ദീന്‍ മുഖ്യ പ്രഭാഷണം നടത്തി.
മണ്ഡലം സെക്രട്ടറി അസീസ് വടക്കുമ്പാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍ മഹമൂദ്, കെ.കെ ബഷീര്‍, ബഷീര്‍ ചെറിയാïി, കെ.സി അഹ്മദ്, ടി. കുഞ്ഞമ്മദ്, വി.കെ ഹുസൈന്‍, അഹ്മദ് അന്‍വര്‍ ചെറുവക്കര, കെ. കാലിദ്, റഹീം ചമ്പാട്, എ.കെ മഹമൂദ്, പാലക്കല്‍ സാഹിര്‍, റഷീദ് തലായി, ജലാല്‍, അസിഫ് മട്ടാമ്പ്രം, വി. ജലീല്‍, എന്‍.വി മുഹമ്മദ്, മണ്ഡലം ജന സെക്രട്ടറി എ.പി മഹമൂദ്, ഷാനിദ് മേകുന്ന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."