സിദ്ധാശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള കിണറില്‍ പ്ലാസ്റ്റിക് മാലിന്യം നിറയുന്നു
ആലത്തൂര്‍: നിരവധി വര്‍ഷങ്ങളുടെ പഴക്കമുള്ള സിദ്ധാശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറില്‍ നിറയുന്നത് പ്ലാസ്റ്റിക് മാലിന്യം. ആലത്തൂര്‍ പൊലിസ് സ്റ്റേഷനു മുന്നിലെ സ്ഥലത്തെ കിണറിലാണ് പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടി വൃത്തിഹീനമായിരിക്കുന്നത്. കടുത്ത വേനലിലും വറ്റാത്ത കിണര്‍ വൃത്തിഹീനമായതോടെ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.
ആലത്തൂര്‍ പഞ്ചായത്തിലെ ടൗണ്‍ പ്രദേശത്താണ് വെള്ളമുണ്ടായിട്ടും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയില്‍ കിണര്‍ പ്ലാസ്റ്റിക് മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുന്നത്.
സിദ്ധാശ്രമത്തിന്റെ അനുമതിയോടെ കിണര്‍ പഞ്ചായത്ത് ഏറ്റെടുത്ത് ഉപയോഗയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നല്ല ആഴമുള്ള കിണറില്‍ ഇപ്പോഴും ആവശ്യത്തിന് വെള്ളമുണ്ട്. വെള്ളത്തിന് മുകളില്‍ കിടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്താല്‍ വെള്ളം ഉപയോഗിക്കാന്‍ കഴിയും. ചില ഭാഗത്ത് കിണര്‍ ഇടിഞ്ഞിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."