മലപ്പുറം ചെട്ടിപ്പടി സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു, സംസ്ഥാനത്ത് ഇതുവരെ വിടവാങ്ങിയത് 61 പേര്
കോഴിക്കോട്: വീണ്ടും കോവിഡ് മലപ്പുറം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം ചെട്ടിപ്പടി സ്വദേശി കോയ മോനാണ് മരിച്ചത്. 55 വയസായിരുന്നു. ഇതോടെ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.
സംസ്ഥാനത്ത് ജൂലൈ 26 വരെയുള്ള കണക്കു പ്രകാരം കൊവിഡ് ബാധിച്ച് മരണമടഞ്ഞത് 61പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നറിയിച്ചു. 21 സ്ത്രീകളും. 40 പുരുഷന്മാരുമാണ് മരിച്ചത്.
കൂടുതല്‍ മരണങ്ങളുണ്ടായത് തിരുവനന്തപുരം ജില്ലയിലാണ് 11. കൊല്ലത്ത് നാല്, പത്തനംതിട്ടയില്‍ ഒരാളും ആലപ്പുഴയില്‍ നാലും ഇടുക്കിയില്‍ രണ്ടും എറണാകുളത്തും തൃശൂരും ഏഴുപേര്‍ വീതവും പാലക്കാട് ഒന്ന്, മലപ്പുറം ആറ്, കോഴിക്കോട് അറ്, വയനാട് ഒന്ന്, കണ്ണൂര്‍ ഏഴ്, കാസര്‍കോട് നാല്എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള മരണപ്പെട്ടവരുടെ കണക്ക്.
മരിച്ചവരില്‍ 20 പേര് 60നും 70നും ഇടയില്‍ പ്രായമുള്ളവര്‍. 18 പേര് 70നും 80നും ഇടയില്‍ പ്രായമുള്ളവരുമാണ്. 80 വയസ്സിനു മുകളില്‍ ഉണ്ടായിരുന്നവര്‍ 3 പേരാണ്. 9 പേര് 50നും 60നും ഇടയില്‍ പ്രായമുള്ളവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."